തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടിക: ഹൈകോടതി വിധിക്ക് സ്റ്റേ
text_fieldsന്യൂഡൽഹി: തദ്ദേശതെരഞ്ഞെടുപ്പിൽ 2019ലെ വോട്ടർപട്ടിക ഉപയോഗിക്കണമെന്ന ഹൈേകാടതി വിധിക്ക് സുപ്രീം കോടതി സ്റ ്റേ. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ വിധി.
നേരത്തേ 2015 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമീഷൻെറ തീരുമാനം ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കണമെന്ന ഹൈകോടതി വിധി നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കമീഷൻ ചൂണ്ടിക്കാട്ടി.
2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ യു.ഡി.എഫ് നൽകിയ അപ്പീലിലാണ് ഹൈകോടതി വിധി പുറപ്പെടുവിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.