കളമശേരി മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ്
text_fieldsകൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ താത്കാലിക ജീവനക്കാരായി പ്രവേശിച്ച ഒരു ഡോക്ടറെയും, 38 നഴ്സുമാരെയും സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി ഉത്തരവ്. 2024 ഡിസംബർ 15 ന് ഇവരെ സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്തി ഉത്തരവിറക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. സീനിയോറിറ്റിക്ക് മുൻകാല പ്രാബല്യം ഇല്ലെങ്കിലും പെൻഷൻ കണക്കാക്കുമ്പോൾ 2016 മുതൽ ഉള്ള ഇവരുടെ സർവീസ് കണക്കാക്കാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി നാഗ രത്ന, എൻ.കെ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം.
മുൻകാല പ്രാബല്യത്തോടെ സീനിയോറിറ്റി അനുവദിക്കുന്നതിനെ പി.എസ്.സി മുഖേനെ ജോലിയിൽ പ്രവേശിച്ചവർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ചിദംബരേഷ് എതിർത്തു. താത്കാലികമായി ജോലിയിൽ പ്രവേശിച്ച നേഴ്സുമാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്തും, അഭിഭാഷകൻ എ കാർത്തിക്കും ഡോക്ടറിന് വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാനും ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാന്റിംഗ് കോൺസൽ സി.കെ ശശി എന്നിവരും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.