മുല്ലപ്പെരിയാർ തർക്കം പരസ്പര വിരോധമായി കാണുന്നില്ല –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിെൻറ കാര്യത്തിൽ കേരളവും തമിഴ്നാടുമായുള്ള തർക്കം പരസ്പര വിരോധമെന്ന നിലയിൽ കാണുന്നില്ലെന്ന് സുപ്രീംകോടതി.
വിദഗ്ധ സമിതിയുടെ അഭിപ്രായം അനുസരിച്ചാണ് ആത്യന്തികമായി ഈ വിഷയത്തിൽ മുന്നോട്ടു പോവുകയെന്നും ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, സി.ടി. രവികുമാർ എന്നിവർ വ്യക്തമാക്കി. മുല്ലപ്പെരിയാർ കേസിലെ ഒരു കൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഡാം ഡീകമീഷൻ ചെയ്ത് പുതിയതു നിർമിക്കണമെന്ന കേരളത്തിെൻറ ആവശ്യം അനുവദിക്കാൻ പറ്റില്ലെന്ന തമിഴ്നാടിെൻറ മറുപടി സത്യവാങ്മൂലത്തിൽ നിലപാട് അറിയിക്കാൻ കേരളത്തിന് സാവകാശം അനുവദിച്ച് നവംബർ 22ലേക്ക് കേസ് കോടതി മാറ്റിവെച്ചു. കഴിഞ്ഞ തവണ നിശ്ചയിച്ചതുപോലെ ഡാമിലെ പരമാവധി ജലനിരപ്പ് 139.5 അടിയായി അതുവരെ തുടരണം. ഡാമിലെ 'ഗാലറി'യിലേക്ക് ഊറിവരുന്ന വെള്ളത്തിെൻറ കണക്കുകൂടി അന്ന് തമിഴ്നാട് ഹാജരാക്കണം.
പുതിയ ഡാം നിർമിക്കുകയാണ് പരിഹാരമെന്ന് ചൂണ്ടിക്കാട്ടി കേരളം നൽകിയ സത്യവാങ്മൂലത്തിന് വെള്ളിയാഴ്ചയാണ് തമിഴ്നാട് മറുപടി നൽകിയത്. ഇതു പരിശോധിച്ചു മറുപടി നൽകാൻ സാവകാശം അനുവദിക്കണമെന്ന് കേസ് പരിഗണിച്ചപ്പോൾ കേരളത്തിെൻറ അഭിഭാഷകൻ ജയദീപ് ഗുപ്ത അഭ്യർഥിച്ചു.
തമിഴ്നാടിെൻറ അഭിഭാഷകൻ ശേഖർ നഫാഡെക്കു കൂടി സൗകര്യപ്രദമെന്ന നിലക്കാണ് 22ലേക്ക് കേസ് മാറ്റിയത്.
ഗാലറിയിലേക്ക് ഊറിവരുന്ന വെള്ളത്തിെൻറ കണക്കുകൂടി ഹാജരാക്കാൻ തമിഴ്നാടിന് നിർദേശം നൽകണമെന്ന് പെരിയാർ പ്രൊട്ടക്ഷൻ മൂവ്മെൻറിനു വേണ്ടി അഡ്വ. വി.കെ ബിജുവാണ് ആവശ്യപ്പെട്ടത്. തമിഴ്നാട്ടിലെ അഞ്ചു ജില്ലകൾക്ക് വെള്ളവും കേരളത്തിലെ അഞ്ചു ജില്ലകൾക്ക് സുരക്ഷിതത്വവും കിട്ടേണ്ട വിഷയമാണിന്ന് മുല്ലപ്പെരിയാറെന്ന് അദ്ദേഹം പറഞ്ഞു. രമ്യമായ പരിഹാരമാണ് വേണ്ടത്; ശത്രുതാപരമായ സമീപനമല്ല. കോടതിക്ക് അങ്ങനെയൊരു സമീപനമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ആത്യന്തികമായി വിദഗ്ധ സമിതിയുടെ അഭിപ്രായ പ്രകാരമാണ് കോടതി മുന്നോട്ടു പോവുക. ഒറ്റത്തവണ പരിഗണിച്ച് തീർപ്പാക്കാവുന്ന കേസല്ല ഇത്. ഉരുത്തിരിഞ്ഞു വരുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിൽ, അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നുകൂടി കാണേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാണെങ്കിൽ അതു പരിശോധിച്ച് മുന്നോട്ടു പോകും.
പുതുതായി എത്തിയ ഹരജി വിഷയം കത്തിച്ചുനിർത്താനും തമിഴ്നാടിനെ ദ്രോഹിക്കാനുമുള്ള മറ്റൊരു ശ്രമമാണെന്ന് ശേഖർ നഫാഡെ കുറ്റപ്പെടുത്തി. എല്ലാ രേഖകളും കോടതിക്ക് നൽകാമെന്ന് തമിഴ്നാടിെൻറ അഭിഭാഷകൻ പറഞ്ഞു.
ആവിഷ്കാരത്തിനുതകുന്ന ഇംഗ്ലീഷ് വാക്കുകൾ വശമില്ല; നല്ല പ്രസംഗകനുമല്ല –ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: 'ഞാൻ എട്ടാം ക്ലാസിലാണ് ഇംഗ്ലീഷ് പഠിക്കുന്നത്. ആവിഷ്കാരത്തിനുതകുന്ന ഇംഗ്ലീഷ് വാക്കുകൾ വശമില്ല. നിയമം പഠിച്ചത് ഇംഗ്ലീഷിലാണെന്നു മാത്രം. ദൗർഭാഗ്യവശാൽ ഞാനൊരു നല്ല പ്രസംഗകനുമല്ല' -പറയുന്നത് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ.
ഡൽഹി-തലസ്ഥാന നഗരി മേഖലയിലെ വായുമലിനീകരണത്തിന് കാരണം കർഷകർ മാത്രമാണെന്നു താൻ സ്വപ്നത്തിൽപോലും കരുതിയിട്ടില്ലെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വിശദീകരണത്തോട് പ്രതികരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. മനസ്സിൽ കരുതാത്ത കാര്യങ്ങളാണ് പ്രതികരണത്തെ വിലയിരുത്തി വരുന്നതെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ മേത്ത പറഞ്ഞു. എട്ടാം ക്ലാസിലാണ് താനും ഇംഗ്ലീഷ് പഠിച്ചതെന്നും ബിരുദതലം വരെ ഗുജറാത്തി ഭാഷയിലായിരുന്നു പഠനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മൾ ഒരുപോെലയാണ്. ഞാനും നിയമം പഠിച്ചത് ഇംഗ്ലീഷിലാണ്. -മേത്ത തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.