ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യത്തിനെതിരായ ഹരജി സുപ്രീംകോടതി തള്ളി
text_fieldsന്യൂഡൽഹി: ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. നിലമ്പൂർ പൊലീസ് എടുത്ത കേസിൽ ഷാജൻ സ്കറിയക്ക് ഹൈകോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു സർക്കാർ ആവശ്യം.
നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കൗൺസിൽ അംഗം സ്‌കറിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിലമ്പൂർ പൊലീസ് ഷാജനെതിരെ കേസെടുത്തത്. മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയായിരുന്നു കേസ്. കഴിഞ്ഞ ആഗസ്റ്റിൽ കേസിൽ ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
വിവാദ വാർത്തയുടെ ഉറവിടം കണ്ടെത്താനായി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടതുണ്ടെന്നായിരുന്നു സർക്കാർ ആവശ്യം. ഇതിനായി മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടെങ്കിലും സുപ്രിംകോടതി അംഗീകരിച്ചില്ല. അതേസമയം, മുൻകൂർ ജാമ്യ ഉത്തരവിൽ ഹൈകോടതി നൽകിയ പരാമർശം കേസിന്‍റെ വിചാരണയെ ബാധിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിഡിയോയിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിന് ഷാജൻ സ്കറിയക്കെതിരെ രണ്ട് ദിവസം മുമ്പ് പൊലീസ് പുതിയ കേസെടുത്തിരുന്നു. കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ വിഡിയോയിലെ ഷാജന്‍റെ പരാമർശങ്ങൾ മതവിദ്വേഷം പരത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.