യു.പി, ഹരിയാന, രാജസ്ഥാൻ സർക്കാറുകൾ കുംഭകർണനെപ്പോലെ ഉറങ്ങുന്നു -കോടതി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ സർക്കാറുകൾ കുംഭകർണനെപ്പോലെ ഉറങ്ങുകയാണെന്ന് സുപ്രീംകോടതി. കേസ് പരിഗണിക്കുേമ്പാൾ ഉറങ്ങിയ സർക്കാറുകൾ പിന്നീട് തങ്ങളുടെ വാദം കേട്ടില്ലെന്ന് കുറ്റപ്പെടുത്തുകയാണെന്നും കോടതി പറഞ്ഞു. സർക്കാറുകളെ ഉറക്കത്തിൽനിന്ന് ഉണർത്തേണ്ടത് തങ്ങളാണോ എന്നും കോടതി ചോദിച്ചു. ഇൗ സംസ്ഥാനങ്ങളിൽ പെറ്റ് കോക്ക്, ഫർണസ് ഒായിൽ എന്നിവയുടെ ഉപയോഗം നിരോധിച്ചത് സംബന്ധിച്ച വിഷയത്തിലാണ് സർക്കാറുകൾക്കെതിരെ ജസ്റ്റിസ് മദൻ ബി. ലോകുർ, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിശിതവിമർശനം നടത്തിയത്.
ഒക്ടോബർ 24ന് ഉത്തരവ് പുറപ്പെടുവിക്കുേമ്പാൾ സർക്കാറുകളെ പ്രതിനിധീകരിച്ച് അഭിഭാഷകരാരും ഹാജരായിരുന്നില്ല. സിമൻറ് നിർമാണമേഖലയിൽ കൽക്കരിക്ക് പകരം ഉപയോഗിക്കുന്നതാണ് പെട്രോളിയം കോക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.