ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടികൾക്ക് സ്‌റ്റേ
text_fieldsന്യൂഡൽഹി: സംസ്ഥാനത്തെ മുന്‍ വിജിലന്‍സ് കമീഷണർ ജേക്കബ് തോമസിനെതിരെയുള്ള കോടതിയലക്ഷ്യ നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജഡ്ജിമാർക്കെതിരെ ജേക്കബ് തോമസ് നടത്തിയത് വിമർശനമെല്ലന്നും സംവിധാനം മെച്ചെപ്പടാനാവശ്യപ്പെട്ടുള്ളതാണെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എ.െക. സിക്രി എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. കേസ് വീണ്ടും ഏപ്രിൽ 11ന് പരിഗണിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഇതുസംബന്ധിച്ച് കേരള ഹൈകോടതിക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
ജേക്കബ് തോമസിെൻറ പരാമർശങ്ങൾ ജഡ്ജിമാർക്കെതിരാണെന്ന് കരുതാനാകില്ല, ജഡ്ജിമാർ ഇത്രയും തൊട്ടാവാടികളാവരുതെന്നും സുപ്രീംേകാടതി വാക്കാൽ പരാമർശിച്ചു. ഹൈകോടതിയിലെ രണ്ട് ജഡ്ജിമാർക്കെതിരെ ആരോപണം ഉന്നയിച്ചും അന്വേഷണം ആവശ്യപ്പെട്ടും കേന്ദ്ര വിജിലൻസ് കമീഷണർക്ക് ജേക്കബ് തോമസ് കത്തയച്ചിരുന്നു. ഇൗ കത്തിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈകോടതി അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങിയത്.
തനിക്കെതിരെ രണ്ടു ജഡ്ജിമാർ നിരന്തരം വിമർശനം നടത്തിയതിനും വിജിലൻസ് കേസുകൾ ഒരു വർഷത്തിനിടെ എഴുതിത്തള്ളിയതിനും പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേന്ദ്ര വിജിലൻസ് കമീഷന് കത്ത് നൽകിയത്. രണ്ട് ജഡ്ജിമാർ വിജിലൻസിെൻറ അഴിമതി വിരുദ്ധ നീക്കങ്ങളുടെ മുനയൊടിക്കുന്നുവെന്നും കത്തിൽ ജേക്കബ് തോമസ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.