കേരളത്തിൽ കോവിഡ് സ്ഥിതി ഗുരുതരമെന്ന് സുപ്രീംകോടതി; പ്ലസ് വൺ പരീക്ഷക്ക് സ്റ്റേ
text_fieldsന്യൂഡൽഹി: കേരളത്തിലെ കോവിഡ് സ്ഥിതിഗതി ഗുരുതരമാണെന്ന് ഒാർമിപ്പിച്ച സുപ്രീംകോടതി പ്ലസ് വൺ പരീക്ഷ േനരിട്ട് നടത്താനുള്ള സംസ്ഥാന സർക്കാറിെൻറ തീരുമാനം സ്റ്റേ ചെയ്തു. കുട്ടികൾക്ക് വൈറസ്ബാധയുടെ അപകട സാധ്യത ഏറ്റെടുക്കാനാവില്ലെന്നും പരീക്ഷ നിർത്തിെവക്കണമെന്നും കോടതി ഉത്തരവിട്ടു.
ഇൗ മാസം ആറിന് തുടങ്ങാനിരുന്ന പ്ലസ് വൺ പരീക്ഷകളാണ് സ്റ്റേ ചെയ്തത്. ഹരജി സെപ്റ്റംബർ 13ന് വീണ്ടും പരിഗണിക്കുന്നതുവരെ സ്റ്റേ തുടരും.
ഇടപെടില്ലെന്നു പറഞ്ഞ് കേരള ഹൈകോടതി തള്ളിയ ആവശ്യമാണ് റസൂൽ ഷാൻ എന്നയാൾ സമർപ്പിച്ച പ്രത്യേകാനുമതി ഹരജി സ്വീകരിച്ച് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് അംഗീകരിച്ചത്.
കുട്ടികൾക്ക് വാക്സിൻ നൽകാത്ത സാഹചര്യത്തിൽ പ്ലസ് വൺ പരീക്ഷ ഒാഫ്ലൈനായി നടത്തുന്നത് വലിയ അപകടസാധ്യതയുള്ളതാണെന്ന് റസൂൽ ഷാനുവിനുവേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് പത്മനാഭൻ ബോധിപ്പിച്ചു.
സെപ്റ്റംബർ ആറു മുതൽ 27 വരെ നടക്കുന്ന പരീക്ഷയിൽ മൂന്നു ലക്ഷം വിദ്യാർഥികളാണ് നേരിട്ട് ഹാജരാകേണ്ടത്. ബലിപെരുന്നാൾ വേളയിൽ ഇളവ് കൊടുത്തപ്പോൾ ജസ്റ്റിസ് നരിമാൻ അധ്യക്ഷനായ െബഞ്ച് നടത്തിയ വിമർശനങ്ങളും പ്രശാന്ത് കോടതിയിൽ ബോധിപ്പിച്ചു. ഇൗവർഷം സെപ്റ്റംബറിൽ പരീക്ഷ നേരിട്ട് നടത്താൻ തീരുമാനിക്കുേമ്പാൾ സർക്കാർ സംസ്ഥാനത്തെ സ്ഥിതിഗതി ഗൗരവത്തിലെടുത്തില്ലെന്ന ഹരജിക്കാരെൻറ വാദം അംഗീകരിക്കേണ്ടിവരുന്നുവെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അഭിഭാഷകനിൽനിന്ന് തൃപ്തികരമായ ഉത്തരം ലഭിച്ചില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. അതിനാൽ ഇടക്കാല ഉത്തരവെന്ന നിലയിൽ ഹരജിക്കാരെൻറ ആവശ്യം അംഗീകരിച്ച് സ്റ്റേ അനുവദിക്കുകയാണെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
'കേരളത്തിൽ ഭീതിദമായ സാഹചര്യമാണ്. ദിവസവും 35,000 രോഗികളോടെ രാജ്യത്തെ 70 ശതമാനത്തിലധികം കേസുകളും കേരളത്തിലാണ്. ഇളംപ്രായത്തിലേ കുട്ടികളെ ഇൗ അപകട സാധ്യതക്ക് വിടാനാവില്ല. എന്നിട്ടും ഇക്കാര്യം കണക്കിലെടുക്കാതെ ഒാഫ്ലൈൻ പരീക്ഷ നടത്താൻ കേരളം തീരുമാനിച്ചത് അമ്പരപ്പിച്ചു' -ജസ്റ്റിസ് എ.എം. ഖാൻവിൽകർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കേരളത്തിൽ ചീഫ് ജസ്റ്റിസായിരുന്ന ഒരാളെന്നനിലയിൽ വൈദ്യരംഗത്ത് ഏറ്റവും മികച്ച പശ്ചാത്തല സൗകര്യം സംസ്ഥാനത്തുണ്ടെന്ന് തനിക്കു പറയാൻ കഴിയുമെന്നും എന്നിട്ടും കോവിഡ് കേസുകൾക്ക് തടയിടാൻ കഴിഞ്ഞില്ലെന്നും ബെഞ്ചിലെ ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.