‘വേറെ സ്ഥലം തരൂ... ഇല്ലെങ്കിൽ ഇൗ മണ്ണ് വിടില്ല’
text_fieldsകൽപറ്റ: റോഡരികിൽ തേക്കുമരങ്ങൾ നിറഞ്ഞ ഭൂമിയിലെ രണ്ടു ചരിവുകൾക്കിടയിലുള്ള ഭാഗ ത്ത് കുഴിച്ച ചെറുകുഴിയിൽനിന്ന് പാത്രങ്ങളിൽ വെള്ളം നിറച്ച് ദൂരെയുള്ള വീടുകളില േക്ക് കൊണ്ടുപോവുകയാണ് കൊച്ചുകുട്ടികൾ. ഒരു കാറ്റടിച്ചാൽ പറന്നുപോവുമെന്നു കര ുതുന്ന കൂരയിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം കുറെേയറെ പേർ. സുൽത്താൻ ബത്തേരി-പുൽപള്ളി റോഡിലെ ഇരുളത്തിനടുത്ത് വനഭൂമിയിൽ കുടിൽകെട്ടി താമസമാക്കിയ കുടുംബങ്ങൾ എട്ടു വർഷമായി തള്ളിനീക്കുന്നത് അങ്ങേയറ്റത്തെ ദുരിതജീവിതമാണ്.
വനാവകാശ നിയമത്തിെൻറ പരിരക്ഷ ലഭിക്കാത്ത ആദിവാസി കുടുംബങ്ങളെ വനത്തിൽനിന്ന് ഒഴിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാകുേമ്പാൾ ഇവിടം വിടേണ്ടിവന്നേക്കുമെന്ന ആശങ്ക ഇവർക്കുണ്ട്. കുടിൽകെട്ടൽ സമരത്തിെൻറ ഭാഗമായി വനഭൂമിയിൽ തങ്ങളെ കുടിയിരുത്തിയ പ്രസ്ഥാനങ്ങൾ അപ്പോഴും തങ്ങൾക്കൊപ്പമുണ്ടാവുമോയെന്ന കാര്യത്തിൽ അവർക്കുറപ്പുമില്ല. ‘ഫോറസ്റ്റുകാർ ഞങ്ങളെ ഒഴിപ്പിച്ചോെട്ട... എവിടെയെങ്കിലും സ്ഥലം തന്നാൽ മതി. അല്ലാതെ, ഇവിടുന്ന് പോകില്ല...’ ഉറച്ച ശബ്ദത്തിൽ കണ്ണനും അയൽവാസി ശാന്തയുമൊക്കെ പറയുന്നത് രണ്ടുംകൽപിച്ചുതന്നെയാണ്.
‘‘താമസിക്കാൻ സുഖമുള്ളതുകൊണ്ടൊന്നുമല്ല എട്ടു വർഷമായി ഇവിടെ ജീവിക്കുന്നത്. രാത്രി ആനകൾ വീടിെൻറ പരിസരത്തൊക്കെ വരും. പുലിയും കാട്ടുപന്നിയുമടക്കമുള്ളവയുടെ ശല്യം വേറെയും. കഴിഞ്ഞ മഴയത്ത് പേടിച്ചുവിറച്ചാണ് കൂരകളിൽ കഴിഞ്ഞത്. കോളനിയിലെ നാലു സെൻറിൽ കക്കൂസിന് കുഴിയെടുക്കാൻ പോലും സ്ഥലമില്ല. എങ്കിലും മറ്റു വഴിയില്ലാത്തതുകൊണ്ട് ഇവിടെ തുടരുകയാണ്’’ -ശാന്ത പറയുന്നു. കുടിവെള്ളത്തിന് ഏറെ ബുദ്ധിമുട്ടുകയാണ് ഇവിടെയുള്ളവർ. അനൗദ്യോഗിക താമസക്കാരായതിനാൽ പട്ടികവർഗ വകുപ്പിൽനിന്നടക്കമുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധയൊന്നും ഇവിടെയെത്താറില്ല. അംഗൻവാടികൾ വഴി വിതരണം ചെയ്യുന്ന പോഷകാഹാരങ്ങളൊന്നും ഇവിടത്തെ കുഞ്ഞുങ്ങൾ കണ്ടിേട്ടയില്ല. പല കുടുംബങ്ങളും ജീവിതച്ചെലവിനുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കൂലിപ്പണി കിട്ടിയാലായെന്ന് കണ്ണൻ പറയുന്നു.
ആദിവാസികളിൽ ഏറെ പിന്നാക്കമായ പണിയ, അടിയ വിഭാഗങ്ങളാണ് ഇവിടെയുള്ളത്.കുറെവർഷം ശൗചാലയങ്ങളില്ലാതെയാണ് ഇവർ കഴിഞ്ഞത്. പിന്നീട് കുറച്ച് കുടിലുകൾക്ക് സമീപം, ഒഴിഞ്ഞുപോകേണ്ടി വന്നാൽ പൊളിച്ചുകൊണ്ടുപോകാൻ പറ്റുന്ന തരത്തിലുള്ള കക്കൂസ് പണിതുനൽകി. പല കുടുംബങ്ങൾക്കും അതുമില്ല. ജില്ലയിൽ അറുപതോളം കുടുംബങ്ങളാണ് സമരത്തിെൻറ ഭാഗമായി വനഭൂമികളിൽ കുടിൽകെട്ടി താമസിക്കുന്നതെന്ന് അധികൃതർ പറയുന്നു. ജൂലൈ 12നകം വനത്തിൽ അനധികൃതമായി താമസിക്കുന്നവരുടെ വിവരങ്ങൾ നൽകണമെന്നാണ് സുപ്രീംകോടതി സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.