സുപ്രീംകോടതി വിധി: മുന്നാക്ക സംവരണം പിൻവലിക്കണമെന്ന് സാമൂഹിക പ്രവർത്തകർ
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻറെ ആദ്യ തീരുമാനം എന്ന നിലയിൽ നവോത്ഥാനമൂല്യങ്ങളെയും സാമൂഹ്യ നീതിയെയും അട്ടിമറിക്കുന്ന മുന്നാക്ക സംവരണം പിൻവലിക്കുന്ന നിലപാടുണ്ടാകണമെന്ന് സാമൂഹിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന. 31 സാമൂഹിക പ്രവർത്തകർ പ്രസ്താവനയിൽ ഒപ്പുവെച്ചു.
സംവരണ പരിധി 50 ശതമാനം കടക്കുന്നതിനെതിരെ മഹാരാഷ്ട്ര സർക്കാരുമായുള്ള കേസിൽ 2021 മെയ് 5ന് വന്ന സുപ്രീംകോടതി വിധി സാമൂഹ്യ നീതിയെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ളതാണ്. രാജ്യത്ത് സാമ്പത്തിക സംവരണം നിലവിൽ വന്നതോടെ നിലവിലുണ്ടായിരുന്ന സംവരണമെന്ന സാമൂഹ്യ നീതിക്കായുള്ള ടൂൾ അട്ടിമറിക്കപ്പെട്ടു. ഇന്ദ്രാ സാഹ്നി കേസിലെ വിധിയനുസരിച്ച് സംവരണം സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവർക്കുള്ളതാണ്.
കേരളത്തിൽ പിന്നാക്ക വിഭാഗങ്ങൾക്കും എസ്.സി-എസ്.ടി വിഭാഗങ്ങൾക്കുമായുള്ളത് 50 ശതമാനം സംവരണമാണ്. കേരള സർക്കാർ 10 ശതമാനം മുന്നാക്ക വിഭാഗങ്ങൾക്കു കൂടി സംവരണം ഏർപ്പെടുത്തിയതോടെ ആകെ സംവരണം 60 ശതമാനമായി. സുപ്രീംകോടതി ഭരണഘടനാ ബഞ്ചിൻറെ പുതിയ വിധിയുടെ പശ്ചത്തലത്തിൽ 10 ശതമാനം സംവരണം വെട്ടിക്കുറക്കേണ്ടിവരും.
നിലവിൽ പിന്നാക്ക വിഭാഗങ്ങൾക്ക് കേരളത്തിലെ ഉദ്യോഗ തലങ്ങളിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യമില്ല. സംവരണത്തോതനുസരിച്ച പ്രാതിനിധ്യം പോലും പല സമുദായങ്ങൾക്കുമില്ല. ആ നിലക്ക് സംവരണ പരിധി 50 ആയി നില നിർത്തുമ്പോൾ പിന്നാക്ക സമുദായങ്ങളുടെയോ എസ്.സി - എസ്.ടി വിഭാഗങ്ങളുടെയോ സംവരണം വെട്ടിക്കുറക്കാൻ പാടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയിൽ ഒപ്പ് വെച്ചവർ
1. കുട്ടി അഹമ്മദ് കുട്ടി
2. കുട്ടപ്പൻ ചെട്ടിയാർ
3. സണ്ണി എം. കപികാട്
4. കെ. കെ ബാബുരാജ്
5. കെ അംബുജാക്ഷൻ
6. എൻ.കെ അലി
7. രാമചന്ദ്രൻ മുല്ലശേരി
8. സി.ആർ. നീലകണ്ഠൻ
9. ഹമീദ് വാണിയമ്പലം
10. മജീദ് ഫൈസി
11. ജെ ദേവിക
12. ടി.ടി. ശ്രീകുമാർ
13. എൻ.പി. ചെക്കുട്ടി
14. ശൈഖ് മുഹമ്മദ് കാരകുന്ന്
15. കടക്കൽ ജുനൈദ്
16. നഹാസ് മാള
17. ജെ രഘു
18. കെ എസ് ഹരിഹരൻ
19. എം ഗീതാനന്തൻ
20. അംബിക മറുവാക്ക്
21. ഐ ഗോപിനാഥ്
22. കെ സന്തോഷ് കുമാർ
23. പ്രൊഫ. അബ്ദുൾ റഷീദ്
24. മാഗ്ലീൻ ഫിലോമിന
25. എം. ഗോമതി
26. വിനീത വിജയൻ
27. മജീദ് നദ്‌വി
28. സുരേന്ദ്രൻ കരിപ്പുഴ
29. റസാഖ് പാലേരി
30. നജ്ദ റൈഹാൻ
31. ജബീന ഇർഷാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.