ഹൈക്കോടതി പാർക്കിങ്ങിനായി കേന്ദ്ര സർക്കാരിനോട് ഭൂമി ചോദിച്ച് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ഹൈക്കോടതി വാഹനങ്ങളുടെ പാർക്കിങ്ങിനായി കൊച്ചി മംഗളവനത്തിന് സമീപത്തെ ഭൂമി വിട്ടുനൽകാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. എന്നാൽ ഭൂമിവിട്ടുനല്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രസർക്കാരിനുവേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനെർജി കോടതിയെ അറിയിച്ചു.
തുടർന്ന് പക്ഷി സങ്കേതമായ മംഗളവനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ദേശീയ ഹരിത ട്രിബ്യുണൽ ഏർപ്പെടുത്തിയ ഹർജി കോടതിയുടെ പരിഗണനയിലാണെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. 2019 ലാണ് ഹൈക്കോടതിയുടെ പാർക്കിങ്ങുൾപ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി എറണാകുളം വില്ലേജിലെ കളയന്നൂർ താലൂക്കിൽ 466.2 മീറ്റർ ഭൂമി സംസ്ഥാനത്തിന് വിട്ടുനൽകാൻ ഉത്തരവിറക്കിയത്.
ഇതിനെ ചോദ്യം ചെയ്താണ് കേന്ദ്ര സർക്കാരും റെയിൽവേ ബോർഡും സുപ്രീം കോടതിയെ സമീപിച്ചത്. ഹർജികൾ പരിഗണിക്കവെയാണ് കുറച്ച് ഭൂമി ഹൈക്കോടതി പാർക്കിങ്ങിനായി ജസ്റ്റിസ് അബ്ദുൽ നസീറും കെ.ജെ. മഹേശ്വരിയുമടങ്ങിയ ബെഞ്ച് ചോദിച്ചത്.
അതേസമയം, ഹൈക്കോടതി നിർദേശിച്ച ഭൂമിയിൽ നിർമാ ണ പ്രവർത്തനങ്ങൾ വിലക്കിക്കൊണ്ട് ദേശീയ ട്രിബ്യുണൽ ഉത്തരവിറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് അതിനൊപ്പം പുതിയ ഹർജികൂടെ പരിഗണിക്കണമെന്ന് കേന്ദ്രം സുപ്രീംക്കോടതിയിൽ ആവശ്യപ്പെട്ടത്. കോടതി അത് അംഗീകരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.