Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്രമന്ത്രിസ്ഥാനം...

കേന്ദ്രമന്ത്രിസ്ഥാനം ഒരു ചങ്ങലയാകുമോയെന്ന ഭയമുണ്ട് -സുരേഷ് ഗോപി

text_fields
bookmark_border
കേന്ദ്രമന്ത്രിസ്ഥാനം ഒരു ചങ്ങലയാകുമോയെന്ന ഭയമുണ്ട് -സുരേഷ് ഗോപി
cancel

നെടുമ്പാശ്ശേരി: കേന്ദ്രമന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടി നിർദേശം മുന്നോട്ടുവെച്ചാൽ തന്‍റെ അഭിപ്രായം നേതാക്കളെ അറിയിക്കുമെന്ന്​ തൃശൂരിൽനിന്നുള്ള നിയുക്ത എം.പി സുരേഷ് ഗോപി. സിനിമയെന്നത് തന്‍റെ വികാരം തന്നെയാണ്​. ഡൽഹിക്ക് പോകാനെത്തിയ സുരേഷ്​ ഗോപി വിമാനത്താവളത്തിൽ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു.

കേന്ദ്രമന്ത്രിസ്ഥാനം ഭാരിച്ച ചുമതലയാണ്. അത് ഒരു ചങ്ങലയാകുമോയെന്ന ഭയമുണ്ട്. പത്ത് വകുപ്പുകളുടെ ഏകോപനം സാധ്യമാകുന്ന എം.പിയായാൽ കൂടുതൽ ഗുണം ചെയ്യും. കേരളത്തിനുവേണ്ടി കൂടുതലായി എന്തെങ്കിലും ചെയ്യാൻ കഴിയുന്ന സംവിധാനമാണ് താൻ ആഗ്രഹിക്കുന്നത്​.

കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബി.ജെ.പി എം.പി എന്നതിൽ അഭിമാനമുണ്ട്​. ബി.ജെ.പി പ്രവർത്തകരുടെ ശക്തമായ പ്രവർത്തനം വിജയത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നാണ്. നടനെന്ന നിലക്കാണ് തന്‍റെ വിജയമെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്ക് ഉചിതമായ മറുപടി പറയാനറിയാം. പക്ഷേ, അത്​ ലീഡർക്കു​നേരെയുള്ള ചളിയേറാകുമെന്നതിനാൽ മൗനം പാലിക്കുകയാണെന്നും സുരേഷ്​ ഗോപി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suresh gopi
News Summary - suresh gopi about Union minister status
Next Story