ഇത് എന്തൊരു ജനാധിപത്യമാണ്?; പൊട്ടിത്തെറിച്ച് സുരേഷ് ഗോപി
text_fieldsതൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശബരിമല അയ്യപ്പൻെറ പേരുപയോഗിച്ച് ചട്ടം ലംഘിച്ചതിന് തെരഞ്ഞെടുപ്പ് കമീഷൻ ന ോട്ടീസ് നൽകിയതിനെതിരെ പൊട്ടിത്തെറിച്ച് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപി. ഇഷ്ടദൈവത്തിൻെറ പേര് പറയാനാവാത ്തത് ഭക്തന്റെ ഗതികേടാണെന്ന് പറഞ്ഞ സുരേഷ് ഗോപി ഇത് എന്തൊരു ജനാധിപത്യമാണെന്നും ചോദിച്ചു. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നോട്ടീസിനുള്ള മറുപടി എങ്ങനെ നൽകണമെന്ന് നിയമജ്ഞരുമായി ആലോചിച്ച് പാർട്ടി ചെയ്യും. ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് എൻെറ വിശ്വാസം. ഞാൻ പറഞ്ഞ് അവസാനിപ്പിച്ചത് എന്തെന്ന് കമീഷൻ പരിശോധിക്കട്ടെ. അയ്യൻ എന്ന വാക്കിൻെറ അർത്ഥമെന്തെന്നുകൂടി ഇവർ പരിശോധിക്കണം. പക്ഷെ, ഇത് ഒരു ഭക്തൻെറ ഗതികേടാണ്. ഇത് ജനം കൈകാര്യം ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വെള്ളിയാഴ്ച തൃശൂരിൽ തേക്കിൻകാട് മൈതാനിയിൽ റോഡ് ഷോക്ക് ശേഷം നടന്ന കൺവെൻഷനിലാണ് സുരേഷ് ഗോപി അയ്യപ്പൻെറ പേരിൽ വോട്ടു ചോദിച്ചത്. ശബരിമല അയ്യപ്പെൻറ പേരിൽ വോട്ട് ചോദിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശം മറികടന്നായിരുന്നു ഇത്.
സുരേഷ് ഗോപിയുടെ പ്രസംഗം ചട്ടലംഘനമാണെന്നും 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നും കാണിച്ച് ജില്ല തെരഞ്ഞെടുപ്പ് ഓഫിസർ ആയ കലക്ടർ ടി.വി.അനുപമ നോട്ടീസ് അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.