ജപ്തി: വിജിക്ക് സുരേഷ് ഗോപി മൂന്നു ലക്ഷം നൽകി
text_fieldsതിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനൽകുമാറിെൻറ ഭാര്യ വിജിക്ക ് ജപ്തി നടപടികൾ ഒഴിവാക്കാനുള്ള തുക സുരേഷ് ഗോപി എം.പി കൈമാറി. വായ്പാതുക അടയ്ക ്കാത്തതിനെ തുടർന്ന് സനലിെൻറ കുടുംബം ജപ്തി ഭീഷണി നേരിടുന്ന വിവരം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണിത്. സെക്രേട്ടറിയറ്റിനു മുന്നിൽ വിജി സമരം നടത്തുന്നിടത്ത് എത്തിയാണ് സുരേഷ് ഗോപി മൂന്നു ലക്ഷം രൂപ കൈമാറിയത്.
വനിത വികസന കോര്‍പറേഷനില്‍ വീട് പണയംവെച്ച് എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ സഹായിക്കാമെന്ന് സുരേഷ് ഗോപി നേരത്തേ ഉറപ്പുനല്‍കിയിരുന്നു. 35 ലക്ഷം രൂപയുടെ ബാധ്യതയാണുള്ളത്. തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസ് വന്നിരുന്നു. ഉപാധികളോടെ സമരം അവസാനിപ്പിക്കണമെന്ന ആവശ്യം അപലപനീയമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാഗ്ദാനങ്ങള്‍ മുഖ്യമന്ത്രി രേഖാമൂലം നല്‍കിയാലേ സമരം പിന്‍വലിക്കൂവെന്ന് വിജി പറഞ്ഞു. സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം തുടങ്ങിയിട്ട് 19 ദിവസമായി. ഇതുവരെ സര്‍ക്കാറിെൻറ ഭാഗത്തുനിന്ന് ന്യായമായ ഇടപെടലുണ്ടായിട്ടില്ല. തെൻറ കുടുംബത്തിന് സര്‍ക്കാര്‍ നൽകിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതുവരെ സമരം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, എൻ.ഡി.എ സംസ്ഥാന സമിതി അംഗം പി.സി. തോമസ് എന്നിവരും സമരപ്പന്തലിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.