എ.കെ ആൻറണിയെ താൻ ഏറെ സഹായിച്ചു- സുരേഷ് ഗോപി
text_fieldsതിരുവനന്തപുരം: എ.കെ ആൻറണിയെ താൻ ഏറെ സഹായിച്ചുവെന്ന് സുരേഷ് ഗോപി എം.പി. ജനാധിപത്യ രാഷ്ട്രീയ സഭയുടെ ഭൂസമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യം താൻ വെളിപ്പെടുത്തുന്നില്ല. ആൻറണി തന്നെ പറയണം. വലിയ മനസ്സുള്ള ആളാണ് ആൻറണി. സെക്രട്ടറേയേറ്റിന് മുന്നിൽ ആദിവാസികൾ ഭൂമിക്ക് വേണ്ടി സമരം നടത്തിയപ്പോൾ എല്ലാ ആവശ്യങ്ങളും അദ്ദേഹം അംഗീകരിച്ചു. ആ സമരകാലത്ത് ആദിവാസികളുടെ ഭൂപ്രശ്നത്തെക്കുറിച്ച് താൻ ആൻറണിയുമായി ചർച്ച നടത്തിയിരുന്നതായും സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം 2003ലെ മുത്തങ്ങ സമരത്തിൽ ചില വിഷവിത്തുകൾ പങ്കാളികളായിരുന്നു. ആ സമരത്തിന് പിന്തുണ നൽകിയില്ല. കാട് കാടിൻെറ മക്കൾക്ക് വിട്ടു കൊടുക്കണം. ആന,പുലി,കടുവ അടക്കമുള്ള മൃഗങ്ങളെപ്പോലെ ആദിവാസികൾക്കുള്ളതാണ് കാട്. മനുഷ്യ- മൃഗ സംഘർഷങ്ങൾ നടക്കുന്ന മേഖലകൾ പോലീസിനു തലവേദനയാണ്. ആദിവാസികൾ കാടിൻെറ കാവൽക്കാരാണ്. കൈയേറ്റക്കാർ വനസമ്പത്ത് മുഴുവൻ കൊള്ളയടിക്കുകയാണ്. അധിനിവേശത്തിലൂടെയും കൈയേറ്റത്തിലൂടെയും ആണ് ഇത് ചെയ്യുന്നത്. ഇതോടൊപ്പം ചന്ദന കൊള്ളയും നടക്കുന്നുണ്ട്. മണ്ണിനെ സ്നേഹിക്കുന്നവർക്ക് ഭൂമി നൽകിയാൽ രോഗശാന്തി ഉണ്ടാകും. വനസമ്പത്തും പരിസ്ഥിതി കൺകണ്ട ദൈവമാണ്. തെരഞ്ഞെടുപ്പു വരുമ്പോൾ മാത്രം ആദിവാസി സ്നേഹം പറഞ്ഞിട്ട് കാര്യമില്ല. ആദിവാസികളുടെ ഭൂമിക്ക് വേണ്ടിയുള്ള സമരത്തിന് മുന്നിൽ സംസ്ഥാന സർക്കാറിന് മുട്ടുമടക്കേണ്ടി വരും. അതിനാൽ ആദിവാസികളുടെ ആവശ്യങ്ങൾ എല്ലാം അംഗീകരിക്കണമെന്നും സുരേഷ് ഗോപിപറഞ്ഞു.
ഹസൻ മരയ്ക്കാർ ഹാളിൽ നടന്ന കൺവെൻഷനിൽ ഇ.പി. കുമാരദാസ് അധ്യക്ഷത വഹിച്ചു. സി.കെ ജാനു മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ രാജൻബാബു, പി.സി തോമസ്, തെക്കൻ സുനിൽ, കെ.കെ നാരായണൻ തുടങ്ങിയവർ സംസാരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.