തൃശൂരിൽ സുരേഷ്ഗോപി എൻ.ഡി.എ സ്ഥാനാർഥി
text_fieldsതൃശൂർ: തൃശൂരിൽ രാജ്യസഭാഗംവും ചലച്ചിത്രതാരവുമായ സുരേഷ് ഗോപി ബി.െജ.പി സ്ഥാനാർഥി. ബി.ജെ.പി കേന്ദ്രസമിതിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നേരിടാൻ തുഷാർ വെള്ളാപ്പള്ളി തൃശൂരിൽനിന്ന് വയനാട്ടിലേക്ക് മാറിയതോെട ബി.ഡി.ജെ.എസിൽനിന്ന് സീറ്റ് ഏറ്റെടുത്താണ് സുരേഷ് ഗോപിയെ മത്സരിപ്പിക്കുന്നത്.
ശക്തമായ ത്രികോണ മത്സരത്തിന് സുരേഷ്ഗോപിയുടെ സ്ഥാനാർഥിത്വത്തിലൂടെ കഴിയുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. ബുധനാഴ്ച വൈകീട്ട് തൃശൂർ പാലസ് റോഡിലെ ഭാരതീയ വിദ്യാഭവൻ ഹാളിൽ എൻ.ഡി.എ കൺവെൻഷൻ നടക്കും. തൃശൂർ സീറ്റിന് ബി.ജെ.പിയുടെ ജില്ലാ നേതാക്കൾ അടക്കമുള്ളവർ അവകാശവാദം ഉന്നയിെച്ചങ്കിലും ദേശീയ നേതൃത്വം സുരേഷ്ഗോപിെയയാണ് നിർദ്ദേശിച്ചത്.
തുഷാർ ഇല്ലെങ്കിൽ തൃശൂർ സീറ്റ് വേണമെന്ന ബി.ജെ.പി ജില്ലാ നേതൃത്വത്തിെൻറ നേരത്തെയുള്ള ആവശ്യംകൂടി പരിഗണിച്ചാണ് സീറ്റ് പാർട്ടി ഏറ്റെടുത്തത്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ ശക്തനായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറി എം.ടി.രമേശ്, കോൺഗ്രസ് വിട്ട് എത്തിയ ടോം വടക്കൻ, ബി. ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് എന്നീ പേരുകൾ ഉയർെന്നങ്കിലും അപ്രതീക്ഷിതമായാണ് സുരേഷ് ഗോപി നിർദേശിക്കപ്പെട്ടത്.
തിരുവനന്തപുരവും പത്തനംതിട്ടയും കഴിഞ്ഞാൽ മത്സരിക്കാൻ ബി.ജെപിയിലെ പല നേതാക്കളും ആഗ്രഹിച്ച സീറ്റാണ് തൃശൂർ. ബി.ജെ.പി ‘എ’ ക്ലാസ് മണ്ഡലമായി ഇപ്പോഴും കണക്കാക്കുന്ന തൃശൂരിൽ സുരേഷ്ഗോപിയെ പരിഗണിക്കാൻ സാമൂദായിക സമവാക്യങ്ങളും ഘടകമായെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.