ബ്രാഹ്മണർക്കേ ബി.െജ.പിയിൽ രക്ഷയുള്ളൂവെന്ന് സുരേഷ് ഗോപിക്ക് ബോധ്യപ്പെട്ടു –കോടിയേരി
text_fieldsതിരുവനന്തപുരം: ബ്രാഹ്മണർക്ക് മാത്രമേ ബി.െജ.പിയിൽ രക്ഷകിട്ടൂവെന്ന തിരിച്ചറിവ് എം.പിയായ സുരേഷ് ഗോപിക്ക് പോലും ഉണ്ടായതായും അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന് അദ്ദേഹത്തിെൻറ തുറന്നുപറച്ചിൽ ഇക്കാര്യമാണ് അടിവരയിടുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഹിന്ദു ഏകോപനവും ഹിന്ദു െഎക്യവുമെന്ന് ആവർത്തിച്ചു പറയുന്ന ബി.ജെ.പിയുടെ എം.പിക്ക് തന്നെ ഇൗ ബോധ്യമുണ്ടായെങ്കിൽ സാധാരണക്കാരുടെ സ്ഥിതി പറയാനുേണ്ടാ എന്നും കോടിയേരി ചോദിച്ചു. സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.1920 കളിൽ ഒരു സംഘം ബ്രാഹ്മണ യുവാക്കൾ ചേർന്ന സംഘമാണ് ആർ.എസ്.എസിന് രൂപം നൽകിയതെന്നും അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.