വിമർശനമുന്നയിക്കാൻ യോഗ്യതയുള്ളവർ എത്രപേരുണ്ട് -സുരേഷ് ഗോപി
text_fieldsകോഴിക്കോട്: ആർ.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി നടത്തിയ കൂടിക്കാഴ്ചയെ വിവാദമാക്കുന്നവരിൽ എത്രപേർ വിമർശനമുന്നയിക്കാൻ യോഗ്യതയുള്ളവരുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ചോദിച്ചു. പി.പി. മുകുന്ദൻ സ്മാരക പുരസ്കാരം ഏറ്റുവാങ്ങിയശേഷം കോഴിക്കോട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊട്ടുകൂടായ്മ കുറ്റകൃത്യമാണ്. തൊട്ടുകൂടായ്മയും കണ്ടുകൂടായ്മയും കൽപിക്കുന്നവരൊന്നും സംഘ്പരിവാർ പ്രസ്ഥാനങ്ങളെ ചോദ്യം ചെയ്യാൻമാത്രം യോഗ്യരല്ല.
കഴിഞ്ഞ പത്ത് ദിവസമായി താൻ സ്വസ്ഥനാണ്. ആരും മെക്കിട്ട് കേറാൻ വരാറില്ല. പക്ഷേ, ഇങ്ങോട്ട് ദ്രോഹിക്കാൻ വന്നാൽ വെറുതെവിടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയിൽ എരിതീ ഒഴിക്കുന്ന ചർച്ചകളാണ് നടക്കുന്നത്. അവാർഡ് തുകയായ 25000 രൂപയും കൂടാതെ പത്തുവർഷത്തേക്ക് അവാർഡ് മുടങ്ങാതെ കൊടുക്കാനുള്ള തുകയും താൻ അനുസ്മരണസമിതിക്ക് കൈമാറുമെന്നും സുരേഷ് ഗോപി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.