കേന്ദ്രസർക്കാർ ക്രിസ്ത്യൻ സഭാധ്യക്ഷൻമാരുടെ യോഗം വിളിക്കുമെന്ന് സുരേഷ് ഗോപി
text_fieldsതിരുവനന്തപുരം: കേന്ദ്രസർക്കാർ ക്രിസ്ത്യൻ സഭാധ്യക്ഷൻമാരുടെ യോഗം വിളിക്കുമെന്ന് സുരേഷ് ഗോപി എം.പി. യോഗത്തിൽ സഭാധ്യക്ഷൻമാരുടെ ആശങ്കകൾ ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. യോഗം നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ യോഗം വിളിക്കാനുള്ള നടപടികൾക്ക് വേഗം കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാർക്കോട്ടിക് ജിഹാദ് വിവാദം ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുത്. എന്നാൽ, അതിന്‍റെ പേരിൽ സാമൂഹ്യ തിന്മയെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകാനില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സിനിമാക്കാരല്ല, രാഷ്ട്രീയക്കാരാണ് പ്രസിഡന്‍റാകേണ്ടത്. മോദിയോ അമിത് ഷായോ തന്നോട് പ്രസിഡന്‍റ് പദം സ്വീകരിക്കാൻ പറയില്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്യാനാണ് ശ്രമിക്കുന്നത്. നേതൃസ്ഥാനം കൈകാര്യം ചെയ്യാന്‍ ഒരുപാട് പാടവമുള്ള നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. പാര്‍ട്ടിയുടെ ഖ്യാതി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് താൽപര്യമെന്നും സുരേഷ് ഗോപി നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.