മെട്രോക്ക് ബ്രാൻഡ് അംബാസഡർ; ദേ വന്നു, ദാ പോയി
text_fieldsകൊച്ചി: ബി.ജെ.പിയുടെ രാജ്യസഭ അംഗം സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസഡറാക ്കണമെന്നാവശ്യപ്പെട്ട് കൊച്ചി മെട്രോ റെയിൽ (കെ.എം.ആർ.എൽ) ലിമിറ്റഡ് അധികൃതർ. വിവാ ദമായപ്പോൾ അവ്യക്തമായ വിശദീകരണം പുറത്തിറക്കി അധികൃതർ തീരുമാനത്തിൽനിന്ന് പിന്മാറി.
കെ.എം.ആർ.എല്ലിെൻറ സി.പി.എസ് ഡാറ്റ അനലറ്റിക്കൽ പ്ലാറ്റ്ഫോം പദ്ധതി ഉദ്ഘാട നച്ചടങ്ങിലാണ് മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് സുരേഷ് ഗോപി ബ്രാൻഡ് അംബ ാസഡറാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. മറുപടിപ്രസംഗത്തിൽ സുരേഷ് ഗോപി നിർദേ ശം അംഗീകരിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മെട്രോയുടെ പദ്ധതികളിൽ സഹകരിക്കാമെന്നാണ് സമ്മതിച്ചതെന്നായി കെ.എം.ആർ.എല്ലിെൻറ വിശദീകരണം.
അധ്യക്ഷ പ്രസംഗത്തിനിടെ കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ സുരേഷ് ഗോപി മെട്രോയുടെ ബ്രാൻഡ് അംബാസഡറാകണമെന്ന ആവശ്യം അറിയിക്കുകയായിരുന്നു. ഉദ്ഘാടനപ്രസംഗം കഴിഞ്ഞപ്പോൾ ഒരിക്കൽകൂടി ഇക്കാര്യം സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപെടുത്തി. ഇതോടെ സുരേഷ് ഗോപി താൻ സന്നദ്ധനാണെന്നും ഇതുവരെ ഇത്തരം കാര്യങ്ങളിൽ എതിരഭിപ്രായം പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി.
സംഭവം വാർത്തയായതോടെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർന്നു. വി.ടി. ബൽറാം എം.എൽ.എ രൂക്ഷവിമർശനവുമായി രംഗത്തെത്തി. എന്തടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. ഒരു സംഘ്പരിവാർ എം.പിയെ കേരള സർക്കാറിെൻറ അഭിമാനപദ്ധതിയുടെ ബ്രാൻഡ് അംബാസഡറാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥതലത്തിലെടുത്തതാണോ എന്നും അതോ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണോയെന്നും അദ്ദേഹം ചോദിച്ചു. പോസ്റ്റിനെ അനുകൂലിച്ച് നിരവധിപേർ രംഗത്തെത്തി. ഇതോടെ മെട്രോ അധികൃതർ നിലപാട് മാറ്റി.
ഔദ്യോഗിക ഘടകങ്ങളൊന്നും തീരുമാനത്തിലില്ലെന്നും ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയാറാണെന്നുമാണ് സുരേഷ് ഗോപി അറിയിച്ചതെന്നും കെ.എം.ആർ.എൽ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.
എന്നാൽ, ഇത് ബ്രാൻഡ് അംബാസഡറാക്കി സുരേഷ് ഗോപിയെ നിയമിച്ച തീരുമാനത്തെക്കുറിച്ചാണോ എന്ന് പോസ്റ്റിൽ വ്യക്തതയില്ല. ‘ബ്രാൻഡ് അംബാസഡർ’ എന്നൊരു വാക്കുപോലും മുഖംരക്ഷിക്കൽ പോസ്റ്റിൽ പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിലവിൽ തീരുമാനത്തിൽനിന്ന് കൊച്ചി മെട്രോ അധികൃതർ പിൻവാങ്ങിയിരിക്കുകയാണ്.
കെ.എം.ആർ.എൽ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
"കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സിനിമാ താരവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി ഇന്ന് കൊച്ചി മെട്രോയുടെ ഓഫീസിൽ വന്നിരുന്നു. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഔദ്യോഗികമായ ഘടകങ്ങൾ ഒന്നും തന്നെ ഈ തീരുമാനത്തിലില്ല. ഇത് സംബന്ധിച്ചാണ് കൊച്ചി മെട്രോ എം.ഡി ശ്രീ മുഹമ്മദ് ഹനീഷ് ഇന്ന് മാധ്യമങ്ങളിൽ പ്രതികരിച്ചത്. തികച്ചും അനൗദ്യോഗികമായ പ്രതികരണം മാത്രമായിരുന്നു ഇത് എന്ന് അറിയിക്കുന്നു"
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.