Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുരേഷ് ​ഗോപിയുടെ...

സുരേഷ് ​ഗോപിയുടെ പെരുമാറ്റം ഫ്യൂഡൽ മേലാളബോധത്തിൽ -മന്ത്രി ബിന്ദു

text_fields
bookmark_border
r bindu
cancel

തിരുവനന്തപുരം: മാധ്യമപ്രവർത്തകക്കുനേരെയുള്ള സുരേഷ് ​ഗോപിയുടെ പെരുമാറ്റം അപലപനീയമെന്ന് മന്ത്രി ആർ. ബിന്ദു. ഫ്യൂഡൽ മേലാളബോധത്തിലാണ് സുരേഷ് ഗോപി പെരുമാറിയത്​. കൂടുതൽ ചോദ്യംചെയ്ത് ഓവർ സ്മാർട്ട് ആകേണ്ടെന്നാണ് സുരേഷ് ഗോപി പെരുമാറ്റത്തിലൂടെ അറിയിച്ചത്.

കാലഹരണപ്പെട്ട മൂല്യബോധമാണ് അദ്ദേഹത്തിന്‍റെ മനസ്സിൽ അടിഞ്ഞുകൂടി കിടക്കുന്നത്​. ആദ്യം ബ്രാഹ്മണനായി ജനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് താഴെമൺ കുടുംബത്തിൽ ജനിക്കണമെന്ന് പറഞ്ഞു. ഇതൊക്കെ ആ മൂല്യബോധമാണ്​ വ്യക്തമാക്കുന്നത്​.

ആദിവാസി കുട്ടിക്ക് പഠന സൗകര്യമൊരുക്കിയതായി സുരേഷ് ഗോപി നേരത്തേ അവകാശപ്പെട്ടു. സർക്കാറാണ് ആ കുട്ടിക്ക് സൗകര്യങ്ങൾ ഒരുക്കിയതെന്ന് മന്ത്രി രാധാകൃഷ്ണൻ പിന്നീട്​ വ്യക്തമാക്കി. വാക്കുകൾ വളച്ചൊടിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്നും മന്ത്രി കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh GopiR Bindu
News Summary - Suresh Gopi's behavior in a feudal sense of superiority - Minister R Bindu
Next Story