Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2024 7:40 PM IST Updated On
date_range 17 Jan 2024 9:39 AM ISTസുരേഷ് ഗോപിയുടെ മകളുടെ വിവാഹം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി ഗുരുവായൂരിലെ വിവാഹങ്ങളുടെ സമയം മാറ്റുന്നു
text_fieldsbookmark_border
ഗുരുവായൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി മോദി എത്തുന്ന 17ന് ഗുരുവായൂരില്‍ നടക്കുന്ന മറ്റ് വിവാഹങ്ങളുടെ സമയം മാറ്റുന്നു. രാവിലെ ഏഴിനും ഒമ്പതിനും മധ്യേ നടക്കേണ്ട വിവാഹങ്ങൾ നേരത്തെയാക്കാനാണ് ശ്രമിക്കുന്നത്. വിവാഹ സംഘങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് സമയം മാറ്റുന്നത്.
17ന് നടക്കേണ്ട 65 വിവാഹങ്ങളിൽ 12 എണ്ണമാണ് രാവിലെ ഏഴിനും ഒമ്പതിനും മധ്യേയുള്ളത്. 8.45നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. അതിന് മുമ്പായി മോദി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story