ആശ്വാസവാക്കുകളുമായി സുരേഷ് ഗോപി കൃപേഷിെൻറയും ശരത്ലാലിെൻറയും വീടുകളിൽ
text_fieldsപെരിയ (കാസർകോട്): ‘‘ഞങ്ങളെ കാണാൻ എന്തുകൊണ്ട് സി.പി.എം നേതാക്കൾ വന്നില്ല. മക്കളെ കൊ ന്ന പീതാംബരെൻറ വീട്ടിൽ എം.പിയടക്കമുള്ള നേതാക്കൾ ആശ്വസിപ്പിക്കാൻ പോയിേല്ല. ഞാനും പാർട്ടിക്കാരനായിരുന്നല്ലോ.’’ -പെരിയ കല്യോട്ട് കൊല്ലപ്പെട്ട കൃപേഷിെൻറ പിതാവ് ന ടനും എം.പിയുമായ സുരേഷ് ഗോപിയുടെ മുന്നിൽ വിതുമ്പിക്കൊണ്ട് ചോദിച്ചു.
പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിെൻറയും ശരത്ലാലിെൻറയും വീടുകളിൽ എത്തിയതായിരുന്നു സുരേഷ് ഗോപി.
എെൻറ മകനെയല്ലേ കൊന്നത്. അപ്പോൾ എന്നെ ആശ്വസിപ്പിക്കാൻ വേരണ്ടതല്ലേ. പീതാംബരൻ ഇപ്പോൾ പാർട്ടിക്കാരനല്ലല്ലോ? പുറത്താക്കിയില്ലേ? എല്ലാം തമാശയാണ് സാേറ. കൊന്നവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത് -കൃഷ്ണൻ പറഞ്ഞു.
ഇത്രയും സൗഹാർദത്തോടെയുള്ള ഗ്രാമത്തിൽ നടന്ന കൊലപാതകത്തിെൻറ സൂത്രധാരന്മാരെ പുറത്തുകൊണ്ടുവരണമെങ്കിൽ സി.ബി.െഎ അന്വേഷിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ ഒരു രാഷ്ട്രീയക്കാരനായല്ല വന്നത്, ഒരു അച്ഛനായിട്ടാണ്. കൊലപാതകത്തിൽ പീതാംബരന് പങ്കില്ലെങ്കിൽ അയാളെ വെറുതെവിടണം. നിരപരാധിയെ എന്തിന് ശിക്ഷിക്കണം. അയാൾക്കും കുടുംബമുണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിന് മേൽനോട്ടംവഹിക്കുന്ന െഎ.ജി എസ്. ശ്രീജിത്ത് നല്ല പൊലീസ് ഉദ്യോഗസ്ഥനാണെന്നും സുരേഷ് ഗോപി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.