ജാമ്യത്തെ എതിർക്കാൻ സർക്കാർ അഭിഭാഷകൻ ഹാജരാവാത്തത് അമ്പരപ്പിക്കുന്ന കാര്യം -ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsഗുരുതരമായ സ്ഥിതിവിശേഷമാണ് പി.സി. ജോർജ് ഉണ്ടാക്കിയിട്ടുള്ളതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. കൊട്ടിയാഘോഷിച്ച് അറസ്റ്റ് ചെയ്തിട്ട് എന്ത് സംഭവിച്ചു? ജാമ്യത്തെ എതിർക്കാൻ സർക്കാർ അഭിഭാഷകൻ പോലും മജിസ്‌ട്രേറ്റിന്റെ മുമ്പിൽ ഹാജരായില്ല എന്നത് അമ്പരപ്പിക്കുന്ന ഒരു കാര്യമാണ്.
ഏതൊരു വർഗീയവാദിയും പറയാൻ അറയ്ക്കുന്ന വാക്കുകളാണ് പി.സിഴ ജോർജ് ഉപയോഗിച്ചിട്ടുള്ളത്. ഈയിടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ അശിഷ് മിശ്രയുടെ ജാമ്യം അനുവദിച്ച കോടതി നടപടിയെ ശക്തമായി എതിർത്തുകൊണ്ട് സുപ്രീം കോടതി നടത്തിയ വിധിയെഴുത്ത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
ഇവിടെ ആർക്കും എന്തും പറയാനും ചെയ്യാനും കഴിയുന്ന അവസ്ഥാ വിശേഷം വന്നിട്ടുണ്ട്. അവക്കെല്ലാം അറുതി വരുത്തേണ്ടത് നാടിന്റെ നിലനിൽപിന് തന്നെ ആവശ്യമാണ്.
പി.സി. ജോർജിനെ പോലുള്ളവർ ചെയ്തുവരുന്നത് രാജ്യദ്രോഹപരമായ കുറ്റമാണ്. മറ്റൊരാൾക്കും അത്തരമൊരു പരാമർശം നടത്താൻ കഴിയാത്ത വിധം നിയമം മുഖേന ചെയ്യാവുന്ന എല്ലാ കർക്കശമായ നടപടികളും ജോർജിന്റെ പേരിൽ എടുക്കേണ്ടതാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.