സർവേ നടപടി പൂർത്തിയാക്കി; കരിമ്പിൽ വാസികളുടെ പട്ടയത്തിനുള്ള കാത്തിരിപ്പിന് വിരാമമാകുന്നു
text_fieldsമാനന്തവാടി: തൊണ്ടർനാട് പഞ്ചായത്തിലെ കരിമ്പിൽ പ്രദേശവാസികളുടെ പട്ടയത്തിനായുള്ള വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. 1976ലെ കരിമ്പിൽ കുടിയിറക്ക് സംഭവം മുതലുള്ള ചരിത്രമാണ് പട്ടയത്തിനായുള്ള ഈ പ്രദേശത്തുകാരുടെ പോരാട്ടത്തിെൻറ ആദ്യ ഘട്ടങ്ങൾ. പ്രദേശവാസികളുടെ നിരന്തര സമരങ്ങളുെടയും പ്രക്ഷോഭങ്ങളുടെയും ഫലമായി 01.01.1977ന് മുമ്പ് ഭൂമി കൈവശം വെച്ചിരുന്ന ആളുകൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുകയായിരുന്നു.
ഇതിെൻറ ഭാഗമായി വനം- റവന്യൂ സംയുക്ത സർവേ നടപടികൾ പൂർത്തിയാക്കി. പിന്നാലെ സാറ്റലൈറ്റ് സർവേ പൂർത്തീകരിച്ച് ജി.പി.എസ് സംവിധാനത്തിലൂടെ ഓൺലൈൻ ആയി സർവേ നടപടികൾ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിൽ സമർപ്പിച്ച് അനുമതി നേടിയാൽ സംസ്ഥാന സർക്കാറിന് കൈവശക്കാർക്ക് പട്ടയം നൽകാൻ സാധിക്കും. ഇരുന്നൂറിൽ അധികം കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ തൊണ്ടർനാട് പഞ്ചായത്തിൽ മാത്രം പട്ടയം ലഭിക്കുക.
ഒ.ആർ. കേളു എം.എൽ.എ കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ അധികൃതരുമായി നിരന്തരം നടത്തിവന്ന ഇടപെടലുകളുടെ ഭാഗമായി ഇപ്പോൾ അവരുടെ മുപ്പതോളം വരുന്ന സംഘംതന്നെ കരിമ്പിൽ പ്രദേശത്ത് ജി.പി.എസ് സർവേ നടപടികൾ ആരംഭിച്ചു. ഒരു മാസംകൊണ്ട് സർവേ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.