ധൂർത്ത് ഒഴിവാക്കി സൂര്യ കൃഷ്ണമൂർത്തിയുടെ മകളുടെ വിവാഹം
text_fieldsതിരുവനന്തപുരം: ധൂർത്തിനെതിരായ സന്ദേശമായി സൂര്യ കൃഷ്ണമൂർത്തിയുടെ മകളുടെ വിവാഹം. നാടകത്തിന് പുതുവഴി വെട്ടിയ മൂർത്തി മകൾ സീതയുടെ വിവാഹത്തിലും മലയാളിക്ക് സന്ദേശം നൽകുകയാണ്. സ്ത്രീധനവും വിരുന്നും സൽക്കാരങ്ങളുമെല്ലാം ഒഴിവാക്കി ലളിതമാണ് ചടങ്ങ്. ആഭരണത്തിനും വസ്ത്രത്തിനും സദ്യക്കും ചെലവാകുന്ന തുക 20 നിർധന കുട്ടികൾക്ക് അടുത്ത നാലുവർഷത്തെ വിദ്യാഭ്യാസ ആവശ്യത്തിനായി നൽകും. സീത പഠിച്ച മോഡൽ സ്കൂൾ അധികൃതർക്കും ഗവ. ആർട്സ് കോളജ്, ടി.കെ.എം എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽമാർക്കും ഈ തുക വിവാഹത്തിനു മുമ്പ് കൈമാറും.
സീതയോടൊപ്പം സിവിൽ സർവിസ് അക്കാദമിയിലെ െട്രയിനിങ്ങിൽ പെങ്കടുത്ത ചന്ദൻകുമാറാണ് വരൻ. ബിഹാറിലെ വൈശാലി ജില്ലയിൽ ഹാജിപൂരിലെ പുരാതന രാജ്പുട്ട് കുടുംബത്തിലെ ഡോ. മധുസൂദൻ സിങ്ങിെൻറ മകനാണ് ചന്ദൻ. പരസ്പരം മനസ്സിലാക്കിയ കുട്ടികൾ ഒന്നിക്കാൻ ഇരു കുടുംബങ്ങളും സമ്മതം നൽകുകയായിരുന്നെന്ന് മൂർത്തി ക്ഷണക്കത്തിൽ കുറിച്ചു.
‘മേയ് 13,14,15 തീയതികളിൽ സീതയും ചന്ദനും തങ്ങളുടെ വീട്ടിലുണ്ടാകും. താങ്കളുടെ സൗകര്യമനുസരിച്ച് ഏതെങ്കിലും ദിവസം (രാവിലെ ഒമ്പതുമുതൽ 12.30 വരെയും വൈകീട്ട് 4.30 മുതൽ 9.30 വരെയും) കുടുംബസമേതം വന്ന് കുട്ടികളെ അനുഗ്രഹിക്കണം’ എന്നാണ് കത്തിലെ അഭ്യർഥന. മൂർത്തി കുടുംബാംഗങ്ങൾക്ക് പോസ് റ്റ് ചെയ്ത കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായി. സമ്മാനമൊന്നും വേണ്ട, രണ്ടു കൈയും തലയിൽെവച്ച് അനുഗ്രഹിച്ചാൽ മതി. വരുന്നവർക്കെല്ലാം ഒരു ഗ്ലാസ് പായസം നൽകും. അതിന് 200 സ്റ്റീൽ ഗ്ലാസ് വാങ്ങി. ഇനി ധൂർത്തിനെതിരെ സംസാരിക്കാൻ തനിക്ക് യോഗ്യതയായെന്നും മൂർത്തി പറയുന്നു. ചലച്ചിത്രോത്സവങ്ങളിൽ ആർഭാട ഡിന്നറിന് വൻതുക ചെലവഴിക്കുന്ന സർക്കാറിനും പുനർചിന്തനമാകാമെന്നാണ് മൂർത്തിയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.