Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൂര്യഗായത്രി...

സൂര്യഗായത്രി കൊലക്കേസ്; ഓടിയ പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയെന്ന് സാക്ഷി മൊഴി

text_fields
bookmark_border
Suryagayatri murder case
cancel
camera_alt

സൂര്യഗായത്രി

തി​രു​വ​ന​ന്ത​പു​രം: സൂ​ര്യ​ഗാ​യ​ത്രി​യെ കു​ത്തി വീ​ഴ്ത്തി​യ പ്ര​തി അ​വി​ടെ​നി​ന്ന് ഇ​റ​ങ്ങി ഓ​ടി അ​യ​ല്‍വീ​ട്ടി​ലെ ടെ​റ​സി​ല്‍ ഒ​ളി​ച്ച​പ്പോ​ള്‍ താ​നും സു​ഭാ​ഷും ജോ​ണി​യും കൂ​ടി​യാ​ണ് പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ ഏ​ല്‍പ്പി​ച്ച​തെ​ന്ന് സാ​ക്ഷി​യാ​യ വി​ഷ്ണു കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍കി. കൊ​ല്ല​പ്പെ​ട്ട നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ര്‍ ഉ​ഴ​പ്പാ​കോ​ണം സ്വ​ദേ​ശി​നി സൂ​ര്യ​ഗാ​യ​ത്രി​യു​ടെ അ​യ​ല്‍വാ​സി​യാ​ണ് വി​ഷ്ണു. ആ​റാം അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് ജ​ഡ്ജി കെ. ​വി​ഷ്ണു മു​മ്പാ​കെ​യാ​യി​രു​ന്നു സാ​ക്ഷി​യു​ടെ മൊ​ഴി.

സൂ​ര്യ​ഗാ​യ​ത്രി​യു​ടെ പി​താ​വി​ന്‍റെ നി​ല​വി​ളി കേ​ട്ടാ​ണ് ത​ങ്ങ​ള്‍ ഓ​ടി എ​ത്തി​യ​തെ​ന്നും വീ​ട്ടി​ല്‍ ക​യ​റി നോ​ക്കു​മ്പോ​ള്‍ സൂ​ര്യ​ഗാ​യ​ത്രി​യും ച​ല​ന​ശേ​ഷി​യി​ല്ലാ​ത്ത അ​മ്മ​യും ര​ക്ത​ത്തി​ല്‍ കു​ളി​ച്ച് കി​ട​ക്കു​ന്ന​ത് ക​ണ്ടെ​ന്നും സാ​ക്ഷി മൊ​ഴി ന​ല്‍കി. സ​മീ​പ​ത്ത് ഒ​രു ക​ത്തി കി​ട​ക്കു​ന്ന​തും ക​ണ്ടു. സൂ​ര്യ​ഗാ​യ​ത്രി​യെ കു​ത്തി​യ ശേ​ഷം പ്ര​തി ഓ​ടി​യെ​ന്ന് പ​റ​ഞ്ഞ് കേ​ട്ട ഭാ​ഗ​ത്തേ​ക്ക്​ ചെ​ന്ന​പ്പോ​ഴാ​ണ് സ​മീ​പ​ത്തെ ടെ​റ​സി​ന് മു​ക​ളി​ല്‍ പ്ര​തി പ​തു​ങ്ങി ഇ​രി​ക്കു​ന്ന​ത് ക​ണ്ട​ത്. പ്ര​തി​യെ പൊ​ലീ​സി​ല്‍ ഏ​ല്‍പ്പി​ച്ച ശേ​ഷം സൂ​ര്യ​ഗാ​യ​ത്രി​യെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കു​ന്ന വ​ഴി ആ​രാ​ണ് കു​ത്തി​യ​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ പേ​യാ​ട് സ്വ​ദേ​ശി അ​രു​ണാ​ണെ​ന്നും അ​യാ​ളെ വി​വാ​ഹം ക​ഴി​ക്കാ​ത്ത​ത് കൊ​ണ്ടാ​ണ് കു​ത്തി​യ​തെ​ന്നും സൂ​ര്യ​ഗാ​യ​ത്രി പ​റ​ഞ്ഞ​താ​യി സാ​ക്ഷി കോ​ട​തി​യെ അ​റി​യി​ച്ചു.

പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ സൂ​ര്യ​ഗാ​യ​ത്രി​യെ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ബ​ന്ധു​വാ​യ ച​ന്ദ്ര​ബാ​ബു മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​യി. അ​ൽ​പ​സ​മ​യം ക​ഴി​ഞ്ഞ് പ്ര​തി അ​രു​ണി​നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​വ​ന്നു. അ​വി​ടെ ​െവ​ച്ച് എ​ന്തി​നാ​ണ് സൂ​ര്യ​യെ കു​ത്തി​യ​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ത​നി​ക്ക് ക​ല്യാ​ണം ക​ഴി​ച്ച് ത​രാ​ത്ത് കൊ​ണ്ടാ​ണ് കു​ത്തി​യ​തെ​ന്ന് അ​രു​ണ്‍ ത​ന്നോ​ട് പ​റ​ഞ്ഞെ​ന്നും സാ​ക്ഷി മൊ​ഴി ന​ല്‍കി. 2021 ആ​ഗ​സ്റ്റ് 31 നാ​ണ് സൂ​ര്യ​ഗാ​യ​ത്രി കൊ​ല്ല​പ്പെ​ട്ട​ത്. ലോ​ട്ട​റി വി​ല്‍പ​ന​ക്കാ​രും ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​യ മാ​താ​പി​താ​ക്ക​ളു​ടെ ഏ​ക മ​ക​ളാ​ണ് സൂ​ര്യ​ഗാ​യ​ത്രി. ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള അ​രു​ണി​ന് സൂ​ര്യ​ഗാ​യ​ത്രി​യെ വി​വാ​ഹം ചെ​യ്ത് ന​ല്‍കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് 33 കു​ത്ത് കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ന​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എം. ​സ​ലാ​ഹു​ദ്ദീ​ന്‍, വി​നു​മു​ര​ളി എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suryagayatri murderSuryagayatri murder case
News Summary - Suryagayatri murder case; Witness statement that the suspect who ran away was caught and handed over to the police
Next Story