വീട്ടിൽ അതിക്രമിച്ചുകയറി സ്വർണം കവർന്ന പ്രതി പിടിയിൽ
text_fieldsകൊച്ചി: എളമക്കര ജവാൻ ക്രോസ് റോഡിലുള്ള വീട്ടിൽ അതിക്രമിച്ചുകടന്ന് കുടുംബാംഗങ്ങളെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് രണ്ട് മൊബൈൽ ഫോണുകളും ഏഴുപവൻ ആഭരണങ്ങളും കവർന്നയാളെ അറസ്റ്റ് ചെയ്തു. അയ്യമ്പുഴ ചുള്ളി കോലാട്ടുകുടി ടോണിയാണ് (36) പോണേക്കര ഭാഗത്ത് വെച്ച് എളമക്കര പൊലീസിന്റെ പിടിയിലായത്.
ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ.എസ്. സുദർശന്റെ നിർദേശപ്രകാരം എറണാകുളം സെൻട്രൽ എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ ഇൻസ്പെക്ടർ ഹരികൃഷ്ണൻ, എസ്.ഐമാരായ മനോജ്, ലാലു ജോസഫ്, കൃഷ്ണകുമാർ, എസ്.സി.പി.ഒ അനീഷ്, സി.പി.ഒ സ്റ്റെവിൻ എന്നിവരും ഉണ്ടായിരുന്നു.
എറണാകുളം റൂറൽ പൊലീസ് ജില്ലയിൽ അയ്യമ്പുഴ, അങ്കമാലി, കാലടി, കൊച്ചി സിറ്റിയിലെ എളമക്കര, തൃശൂർ ജില്ലയിലെ മാള, കൊരട്ടി പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നിരവധി കേസുകളിൽ പ്രതിയാണ് ടോണി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.