വീട്ടിൽ കഞ്ചാവ് വളർത്തിയ പ്രതിക്ക് കഠിന തടവ്
text_fieldsമുട്ടം: വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ സംഭവത്തിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കോട്ടയം വട്ടത്തറയിൽ വീട്ടിൽ വിഷ്ണു മനോഹരനെയാണ് (30) തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി ജി. മഹേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം.
2017 ആഗസ്റ്റ് എട്ടിനാണ് പ്രതി താമസിക്കുന്ന കോട്ടയം തിരുവാതുക്കലെ വീട്ടിൽ അഞ്ച് കഞ്ചാവ് ചെടി നട്ടുവളർത്തുന്നതായി കണ്ടെത്തിയത്. കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ ആയിരുന്ന എസ്. സ്വാമിനാഥനും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന എച്ച്. നൂറുദ്ദീനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.