ലഹരിക്കടത്ത് സംശയം: തിരികെ വിളിച്ച കപ്പലിലെ കണ്ടെയ്നർ മടക്കി അയക്കും
text_fieldsകൊച്ചി: മയക്കുമരുന്ന് സാന്നിധ്യം സംശയിച്ച് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ തിരിച്ചുവിളിച്ച് പരിശോധിച്ച കപ്പലിലെ കണ്ടെയ്നർ മടക്കി അയക്കും. അസ്വാഭാവികമായി ഒന്നും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണിത്. 28,852 കിലോ ഗ്രാം തക്കാളി സോസാണ് ഇതിലുണ്ടായിരുന്നത്.
കണ്ടെയ്നർ അയച്ച ഒമാൻ കമ്പനിയുമായി എൻ.സി.ബി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിരുന്നു. ഇവർ ചുമതലപ്പെടുത്തുന്ന ചരക്ക്കപ്പലിലായിരിക്കും കണ്ടെയ്നർ അയക്കുക. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വല്ലാർപാടം കണ്ടെയ്നർ കടന്നുപോയ കപ്പലിനെ കോസ്റ്റ് ഗാർഡിന് വിവരം നൽകിയാണ് തിരികെ വിളിപ്പിച്ചത്.
ദുബൈയിൽനിന്ന് കൊച്ചിയിലെത്തി ഇവിടെനിന്ന് കൊളംബോയിലേക്ക് ചരക്കുമായി പോകുകയായിരുന്ന കപ്പലാണ് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ എൻ.സി.ബി തുറമുഖത്തേക്ക് തിരികെ കൊണ്ടുവന്നത്. തുടർന്ന് പരിശോധന ആരംഭിച്ചു. കണ്ടെയ്നർ വല്ലാർപാടത്ത് പിടിച്ചുെവച്ചശേഷം കപ്പലിനെ യാത്ര തുടരാൻ അനുവദിച്ചിരുന്നു. അന്താരാഷ്ട്ര ലഹരിസംഘത്തിന്റേതെന്ന് കരുതുന്ന കണ്ടെയ്നർ കപ്പലിലുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്നായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.