ഭക്ഷ്യവിഷബാധയെന്ന് സംശയം: പെരിന്തൽമണ്ണയിൽ 134 നഴ്സിങ് വിദ്യാർഥികൾ ചികിത്സ തേടി
text_fieldsപെരിന്തല്‍മണ്ണ: ഭക്ഷണം കഴിച്ച ശേഷം വയറിളക്കവും ഛർദിയുമുണ്ടായതിനെ തുടർന്ന് 134 നഴ്സിങ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറ്ററിങ് സ്ഥാപനത്തില്‍ നിന്നെത്തിച്ച ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായത്. പ്രാഥമിക ചികിത്സക്കു ശേഷം 15 പേരൊഴികെയുള്ളവരെ വിട്ടു. പെരിന്തല്‍മണ്ണയിലെ രണ്ട് നഴ്സിങ് കോളജുകളിലെ വിദ്യാര്‍ഥികളാണ് ചികിത്സ തേടിയത്.
ഭക്ഷ്യ വിഷബാധയാണെന്ന് സംശയിക്കുന്നതിനാല്‍ അങ്ങാടിപ്പുറം പഞ്ചായത്തിലെയും പെരിന്തല്‍മണ്ണ നഗരസഭയിലെയും ആരോഗ്യവിഭാഗങ്ങള്‍ ചേര്‍ന്ന് കാറ്ററിങ് സ്ഥാപനത്തില്‍ പരിശോധന നടത്തി.
വിശദമായ പരിശോധനയിലേ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഒരുവര്‍ഷത്തോളമായി പെരിന്തല്‍മണ്ണയിലെ ഇതേ കാറ്ററിങ് സ്ഥാപനമാണ് കോളജുകളിലേക്ക് ഭക്ഷണമെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.