ഭക്ഷ്യ വിഷബാധയെന്ന് സംശയം: പൂക്കോട് നവോദയ വിദ്യാലയത്തിലെ 45 വിദ്യാർഥികൾ ചികിത്സയിൽ
text_fieldsവൈത്തിരി: പൂക്കോട് നവോദയ വിദ്യാലയത്തിലെ 45 വിദ്യാർഥികളെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈത്തിരി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലാണ് വിദ്യാർഥികൾ ചികിത്സയിലുള്ളത്.
ഞായറാഴ്ച രാത്രി കാന്റീനിൽനിന്ന് ഭക്ഷണം കഴിച്ച കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എല്ലാവരും ആശുപത്രിയിൽ നിരീക്ഷണത്തിലാണുള്ളത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. വിഷബാധയാണോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള ലാബ് പരിശോധനക്കായി സാമ്പിളുകൾ കുട്ടികളിൽനിന്ന് ശേഖരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിൻ അറിയിച്ചു.
നേരത്തെയും നവോദയ വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു.
ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; നൂറോളം കുട്ടികൾ നിരീക്ഷണത്തിൽ
ഇരിങ്ങാലക്കുട (തൃശൂർ): ആളൂർ പഞ്ചായത്തിലെ വല്ലക്കുന്ന് സ്നേഹോദയ കോളജ് ഓഫ് നഴ്സിങ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ജനുവരി 26നും 27നുമായി ഹോസ്റ്റലിലുള്ള നൂറോളം കുട്ടികൾക്കാണ് വയറുവേദനയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, ആളൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവർ അടങ്ങുന്ന സംഘം പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.