Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2024 6:36 PM IST Updated On
date_range 25 Oct 2024 6:47 PM ISTമലമ്പുഴ ആനക്കൽ വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം; കല്ലമ്പുഴയിൽ ജലനിരപ്പ് ഉയരുന്നു
text_fieldsbookmark_border
പാലക്കാട്: മലമ്പുഴ ആനക്കൽ വനമേഖലയിൽ ഉരുൾപൊട്ടിയാതായി സംശയം. കല്ലമ്പുഴയിൽ വലിയതോതിൽ ജലനിരപ്പ് ഉയരുന്നതിനാൽ വനമേഖലയിൽ ഉരുൾപൊട്ടിയതാകാമെന്ന് നിഗമനത്തിലാണ്.
പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രദേശവാസികൾ പുഴയിൽ ഇറങ്ങരുന്നതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ ഉണ്ടായെന്ന് സംശയിക്കുന്ന സ്ഥലം ആൾതാമസമില്ലെന്നാണ് റിപ്പോർട്ട്.
പ്രദേശത്ത് രണ്ട് മണിക്കൂറോളം തുടർച്ചയായി മഴപെയ്തിട്ടുണ്ട്. എന്നാൽ, ഉരുൾപൊട്ടലല്ല, മലവെള്ള പാച്ചിലാണെന്നാണ് സമീപവാസികളിൽ ചിലർ നൽകുന്ന സൂചന. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story