എം.ഡി.എം.എ വിഴുങ്ങിയെന്ന് സംശയം: പ്രതിക്ക് ശസ്ത്രക്രിയ പ്രായോഗികമല്ലെന്ന് ഡോക്ടർമാർ
text_fieldsകോഴിക്കോട്: പൊലീസ് പരിശോധനക്കിടെ എം.ഡി.എം.എ വിഴുങ്ങിയെന്ന് സംശയിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ വാർഡിലേക്കു മാറ്റി. താമരശ്ശേരി ചുടലമുക്ക് അരയേറ്റുംചാലിൽ മുഹമ്മദ് ഫയാസിനെ കഴിഞ്ഞ ദിവസമാണ് താമരശ്ശേരി പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സി.ടി സ്കാൻ പരിശോധനയിൽ യുവാവിന്‍റെ ആമാശയത്തിലും കുടലിലുമായി പലഭാഗങ്ങളിലും മുത്തുപോലുള്ള വസ്തുക്കൾ വ്യാപിച്ചുകിടക്കുന്ന അവസ്ഥയിലാണ്. പലഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന രീതിയിൽ കാണപ്പെടുന്നതിനാൽ ഓപറേഷൻ നടത്തി ഇവ പുറത്തെടുക്കൽ പ്രായോഗികമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
സ്വാഭാവിക രീതിയിൽ പുറംതള്ളൽ മാത്രമേ പ്രാവർത്തികമാവൂ. പ്രതിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല. സംശയിക്കുന്നപോലെ വയറ്റിൽ കാണപ്പെടുന്നത് മയക്കുമരുന്ന് ആണെങ്കിൽ അത് രക്തത്തിൽ കലർന്നാൽ ജീവന് ഭീഷണിയാവും. എന്നാൽ, താൻ ഒന്നും കഴിച്ചിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുയാണ് പ്രതി. പ്രതിയുടെ വാദം ഡോക്ടർമാരെയും പൊലീസിനെയും കുഴക്കുകയാണ്.
താമരശ്ശേരി ചുടലമുക്ക് അരയേറ്റുംചാലിൽ മുഹമ്മദ് ഫയാസിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആഴ്ചകൾക്കു മുമ്പ് താമരശ്ശേരി അമ്പായത്തോട്ടിൽ എം.ഡി.എം.എയും കഞ്ചാവും വിഴുങ്ങി മരിച്ച ഷാനിദിന്‍റെ സുഹൃത്താണ് ഫയാസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.