ബാർ ജീവനക്കാരനെ മർദിച്ച് പണം കവർന്ന പ്രതികൾ അറസ്റ്റിൽ
text_fieldsകോഴിക്കോട്: ബാർ ജീവനക്കാരനായ അതിഥി തൊഴിലാളിയെ മർദിച്ച് പരിക്കേൽപിച്ച് 24,000 രൂപ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. സ്ഥിരം കുറ്റവാളികളായ തോപ്പയിൽ സ്വദേശി ഷാനിദ് (20), വെള്ളയിൽ സ്വദേശി ആബിദ് (20), വെള്ളയിൽ സ്വദേശി സൂരജ് (20) എന്നിവരെയാണ് കസബ പൊലീസും ടൗൺ അസി. കമീഷണർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.
മേയ് 17നായിരുന്നു കേസിനാസ്പദമായ സംഭവം. പാളയത്തെ ബാറിൽ രാത്രിയെത്തിയ പ്രതികൾ ജീവനക്കാരനെ മാരകമായി മർദിച്ച് പണമടങ്ങിയ പഴ്സ് കവരുകയായിരുന്നു. ബാറിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയതിൽ പ്രതികളെക്കുറിച്ച് സൂചന ലഭിക്കുകയും തുടർന്ന് വിവിധ സ്ഥലങ്ങളിൽവെച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതികൾക്ക് വെള്ളയിൽ, നടക്കാവ് , ടൗൺ ,കസബ എന്നീ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. കവർച്ച നടത്തി കിട്ടുന്ന പണം മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതിന് ചെലവാക്കുകയായിരുന്നു പ്രതികൾ. കവർച്ച മുതലുകൾ പൊലീസ് കണ്ടെടുത്തു.
കസബ ഇൻസ്പെക്ടർ രാജേഷ് മരങ്കലത്ത്, സബ് ഇൻസ്പെക്ടർമാരായ എൻ.പി. രാഘവൻ, സീനിയർ സി.പി.ഒമാരായ പി. സജേഷ് കുമാർ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.