തമിഴ്നാട് സ്വദേശിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതികൾ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: തമിഴ്നാട് സ്വദേശിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികൾ അറസ്റ്റിലായി. മധുര തെന്നൂർ യുനിവടക്ക് മുപ്പകാമരാജ് (40), മധുര കളികപ്പൻ പോസ്റ്റ് സ്വദേശി ശരവണകുമാർ (32) എന്നിവരാണ് അറസ്റ്റിലായത്. പേട്ട ആനയറ മഹാരാജ ഗാർഡൻസ് എഫ് 53 വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മധുര സ്വദേശി മധുമോഹൻ എന്നയാളെ ബിസിനസ് കാര്യം സംസാരിക്കാനെന്ന വ്യാജന വിളിച്ചുവരുത്തി. മർദിക്കുകയും ഫോണിൽ വീട്ടുകാരെ വിളിച്ചു പത്തു ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെടുകയും അല്ലാത്തപക്ഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ ഭാര്യക്ക് അയക്കുകയും ചെയ്തെന്നാണ് പരാതി.
പ്രതികളെ മധുരയിൽ നിന്ന് പേട്ട എസ്.ഐ മഹേഷ്, എസ്.സി.പി.ഒ കണ്ണൻ, സി.പി.ഒമാരായ ദീപു, സനൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇവർ തമിഴ്നാട്ടിൽ കൊലപാതകം, മോഷണം എന്നിവ ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.