പ്രതികൾക്കൊപ്പം ഉല്ലാസയാത്രയും ആഘോഷവും നടത്തിയ എ.എസ്.ഐക്ക് സസ്പെൻഷൻ
text_fieldsആലപ്പുഴ: കൊലപാതകശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾക്കൊപ്പം ഉല്ലാസയാത്രയും ആഘോഷവും നടത്തിയ ആലപ്പുഴ എ.ആർ ക്യാമ്പ് എ.എസ്.ഐ ശ്രീനിവാസന് സസ്പെൻഷൻ. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
11 വർഷംമുമ്പ് ആലപ്പുഴ നഗരത്തെ നടുക്കിയ കൊലപാതക ശ്രമത്തിൽ ജാമ്യംനേടിയ മൂന്നാംപ്രതി ഉണ്ണിക്കും (41) സുഹൃത്തുക്കൾക്കുമൊപ്പമാണ് എ.എസ്.ഐ ശ്രീനിവാസൻ ആഘോഷം നടത്തിയത്. കഴിഞ്ഞ മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം.
ആഘോഷത്തിന്‍റെയും വിനോദയാത്രയുടെയും വിവരങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനുപിന്നാലെ പ്രതികൾക്കൊപ്പം ആഘോഷത്തിൽ പങ്കാളിയായ എ.എസ്.ഐയുടെ ചിത്രവും വിഡിയോയും വൈറലായിരുന്നു.
നഗരത്തിലെ കൊലപാതകശ്രമക്കേസിൽ ജില്ല സെഷൻസ് കോടതി പതിനൊന്നര വർഷം ശിക്ഷിച്ച ഉണ്ണി ഉൾപ്പെടെയുള്ള പ്രതികൾ ഹൈകോടതിയിൽനിന്ന് ജാമ്യം നേടിയതിനു പിന്നാലെയായിരുന്നു ആഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.