ക്വാറി നടത്തിപ്പിനുള്ള രേഖകൾ കൈമാറിയ കുന്നത്തുനാട് തഹസില്‍ദാർക്ക് സസ്‌പെൻഷൻ
text_fieldsപെരുമ്പാവൂർ: കുന്നത്തുനാട് തഹസിൽദാർ ജോർജ് ജോസഫിനെ സസ്‌പെൻഡ് ചെയ്തു. തൃശൂർ ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലാൻഡ് റവന്യൂ കമീഷണറുടെ നടപടി.
ഇദ്ദേഹം തൃശൂർ തഹസിൽദാറായിരിക്കെ ഒല്ലൂക്കര വില്ലേജിൽ പ്രവർത്തിക്കുന്ന തോംസൺ ഗ്രാനൈറ്റ്‌സ് എന്ന സ്ഥാപനം കൈവശംവെച്ചിരുന്ന സ്ഥലത്തിന് കരം അടച്ച് നൽകുകയും ക്വാറി നടത്തിപ്പിനായുള്ള ഭൂമി ഖനന അനുമതിക്കുവേണ്ടി മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് സമർപ്പിക്കാൻ രേഖകൾ നൽകുകയും ചെയ്തെന്ന ആരോപണത്തിലാണ് നടപടി.
മൂന്നു മാസം മുമ്പാണ് ജോർജ് ജോസഫ് കുന്നത്തുനാട് തഹസിൽദാറായി ചുമതലയേറ്റത്. സംഭവത്തിൽ കുറ്റാരോപിതരായ മുൻ തൃശൂർ എൽ.ആർ ഡെപ്യൂട്ടി കലക്ടർ എ.പി. കിരണിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇദ്ദേഹം നിലവിൽ കണ്ണൂർ എൽ.ആർ ആൻഡ് എ.എ ഡെപ്യൂട്ടി കലക്ടറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.