ഹെൽത്ത് കാർഡിലും അട്ടിമറി: ആർ.എം.ഒ ഉൾപ്പെടെ മൂന്ന് ഡോക്ടർമാർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: ഭക്ഷ്യസുരക്ഷയുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് വിതരണത്തിന്റെ മറവിൽ ഡോക്ടർമാർ വ്യാപക പണപ്പിരിവ് നടത്തുന്നെന്ന് സ്ഥിരീകരണം. പരിശോധന നടത്താതെ പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്.എം.ഒ ഉൾപ്പെടെ മൂന്ന് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ആര്.എം.ഒ ചുമതല വഹിക്കുന്ന അസി. സര്ജൻ ഡോ.വി. അമിത് കുമാർ, ഡോ. ഐഷ എസ്. ഗോവിന്ദ്, ഡോ. വിൻസ എസ്. വിൻസെന്റ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശത്തെതുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നടപടി.
സർട്ടിഫിക്കറ്റ് തരപ്പെടുത്തി നൽകാൻ ഇടനിലക്കാരനായ പാർക്കിങ് ഫീസ് പിരിക്കുന്ന താൽക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു.
കുറ്റക്കാരോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മെഡിക്കൽ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെ നടപടികൾക്കായി മെഡിക്കൽ കൗൺസിലിന് റിപ്പോർട്ട് ചെയ്യുമെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു.
300 രൂപ നൽകിയാൽ ഒരു പരിശോധനയുമില്ലാതെയാണ് ഡോക്ടർമാർ ഹെൽത്ത് കാർഡ് നൽകിയിരുന്നത്. ആശുപത്രിയിലെ ചില ജീവനക്കാരും ഇവർക്ക് സഹായിയായുണ്ട്. സംസ്ഥാനത്തുടനീളം ഡോക്ടർമാർ വ്യാജ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ നൽകുന്നതായാണ് ആക്ഷേപം. ഇതോടെ എല്ലാ ഹെൽത്ത് കാർഡുകളും റദ്ദാക്കണമെന്നും പകരം പുതിയ സംവിധാനത്തിലൂടെ നൽകണമെന്നുമുള്ള ആവശ്യം ശക്തമായി.
എന്നാൽ, പരാതികൾ ഉയർന്നാൽ മാത്രം പരിശോധിക്കാമെന്നും നൽകിയ കാർഡുകൾ റദ്ദാക്കുന്നത് പ്രായോഗികമല്ലെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.