ക്ഷേമ പെൻഷൻ മുടങ്ങൽ: ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി
text_fieldsകൊച്ചി: ആറുമാസമായി ക്ഷേമ പെൻഷൻ മുടങ്ങിയത് സംബന്ധിച്ച് ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി. ക്ഷേമ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് കോഴിക്കോട് ഭിന്നശേഷിക്കാരനായ വളയത്ത് ജോസഫ് ആത്മഹത്യ ചെയ്തതിന്‍റെ പശ്ചാത്തലത്തിൽ അഭിഭാഷകയായ എ.എ. ഷിബി സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.
ഭിക്ഷ യാചിക്കൽ സമരത്തിലൂടെ ശ്രദ്ധേയയായ അടിമാലി സ്വദേശിനി മറിയക്കുട്ടിയുടെ അവസ്ഥയടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ പെൻഷൻ വിതരണത്തിനുള്ള 31.18 കോടി രൂപയടക്കം ദേശീയ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ കഴിഞ്ഞ ഒക്ടോബറിൽ 602.14 കോടി രൂപ സർക്കാറിന് കൈമാറിയിരുന്നതായി ഹരജിയിൽ പറയുന്നു.
കഴിഞ്ഞ ഏപ്രിൽ മുതൽ സർക്കാർ പെട്രോളിനും മദ്യത്തിനും സാമൂഹിക സുരക്ഷ സെസ് ഈടാക്കുന്നുണ്ട്. എന്നിട്ടും പെൻഷൻ വിതരണം നിലച്ചു. ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാറിനോടും വിഹിതം കുടിശ്ശികയുണ്ടെങ്കിൽ നൽകാൻ കേന്ദ്രസർക്കാറിനോടും നിർദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.