Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jan 2021 9:08 PM IST Updated On
date_range 27 Jan 2021 9:08 PM ISTസംശയം: ഗർഭിണിയായ ഭാര്യയെ ചവിട്ടിയും മർദിച്ചും കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം
text_fieldsbookmark_border
തിരുവനന്തപുരം: ഗർഭിണിയായ ഭാര്യയെ ചവിട്ടിയും മർദിച്ചും കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും. കോട്ടൂർ സ്വദേശി സിന്ധുവിനെ (20) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് സുശാന്തിനെ (39) തിരുവനന്തപുരം അഡീഷനൽ ജില്ല ജഡ്‌ജി ജയവന്ത് ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവിനു പുറമെ 50,000 രൂപ പിഴയുമുണ്ട്.
2006 ഡിസംബർ 21 നാണ് സംഭവം. സിന്ധു ഗർഭിണിയായത് പരപുരുഷ ബന്ധം കാരണമെന്ന സംശയത്തിലായിരുന്നു ഭർത്താവിെൻറ കടുംകൈ. കുടുംബിനിയായ സ്‌ത്രീയെ സംരക്ഷിക്കേണ്ട ചുമതലയുള്ള ഭർത്താവ് ചെയ്‌ത പ്രവൃത്തി കുറച്ചുകാണാൻ കഴിയില്ലെന്നും ഈ വിധി സമൂഹത്തിന് ഒരു പാഠമാകണമെന്നും വിധിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story