എസ്.വി. പ്രദീപിെൻറ മരണം: ശക്തമായ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം, ഇടിച്ചിട്ട വാഹനത്തെക്കുറിച്ച് സൂചന
text_fieldsതിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിെൻറ അപകട മരണത്തില്‍ ശക്തമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കി. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തും.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് പ്രദീപിെൻറ കുടുംബം രംഗത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം ഭീഷണി ഉണ്ടായിരുന്നതായി മാതാവ് വസന്തകുമാരി പറഞ്ഞു. മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനും ആവശ്യപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിൽ വെച്ചാണ് അപകടമുണ്ടായത്. പ്രദീപ് ഓടിച്ച സ്കൂട്ടറിൽ വാഹനം ഇടിക്കുകയായിരുന്നു. ഈ വാഹനം നിർത്താതെ പോവുകയും ചെയ്തു.
അപകടം വരുത്തിയത് ലോറിയാണെന്ന് സൂചനയുണ്ട്. വാഹനം നിർത്താതെ പോകുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭ്യമായിട്ടുണ്ട്.
ജയ്‍ഹിന്ദ്, മീഡിയ വൺ, ന്യൂസ് 18, കൈരളി, മംഗളം എന്നീ വാർത്ത ചാനലുകളിൽ മാധ്യമ പ്രവർത്തകനായിരുന്ന പ്രദീപ് ഇപ്പോൾ ഓൺലൈൻ ചാനലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.