മലബാർ സിമൻറ്സ്: സമരജ്വാലയായ് സ്വാമി അഗ്നിവേശ്
text_fieldsകൊല്ലങ്കോട്: അണയാത്ത പ്രക്ഷോഭ ജ്വാല, അതാണ് കാലയവനികയിൽ മറഞ്ഞ സ്വാമി അഗ്നിവേശ്. രാജ്യത്തെ മുക്കുമൂലകളിൽ പാവപ്പെട്ടവർക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അദ്ദേഹത്തിെൻറ നിറഞ്ഞ സാന്നിധ്യമായിരുന്നു.
മലബാർ സിമൻറ്സ് അഴിമതിക്കെതിരായ പോരാട്ടത്തിലും മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രേൻറയും മക്കളുടേയും ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലും അദ്ദേഹം ഇരകൾക്കൊപ്പം നിലകൊള്ളുകയും സമരക്കാർക്ക് ഊർജം പകരുകയും ചെയ്തു.
ദുരൂഹ മരണത്തോടൊപ്പം മലബാർ സിമൻറ്സിലെ അഴിമതികളും സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ ആക്ഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ ന്യൂഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തിനു മുമ്പിൽ നടന്ന സമരം ഉദ്ഘാടനം ചെയ്തത് സ്വാമി അഗ്നിവേശായിരുന്നു.
ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും അദ്ദേഹം കത്തെഴുതി. കേസുകളുടെ പുരോഗതി വിലയിരുത്താൻ അദ്ദേഹം ആക്ഷൻ കൗൺസിൽ ഭാരവാഹികളുമായി നിരന്തരം ബന്ധപ്പെടുമായിരുന്നുവെന്ന് ശശീന്ദ്രെൻറ സഹോദരൻ ഡോ. വി. സനൽകുമാർ പറഞ്ഞു.
കൊള്ളരുതായ്മകൾക്കെതിരെ നിലകൊണ്ട ധീരയോദ്ധാവിനെയാണ് സ്വാമി അഗ്നിവേശിെൻറ മരണത്തിലൂടെ നഷ്ടമായതെന്ന് ജനകീയ ആക്ഷൻ കൗൺസിൽ ചെയർമാൻ ജോയ് കൈതാരത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.