അയ്യപ്പന് വിദേശ കാണിക്ക ഏറെയും മലേഷ്യയില്‍നിന്ന്
text_fieldsശബരിമല: അയ്യപ്പന് വിദേശത്തുനിന്നെത്തുന്ന കാണിക്കയില്‍ ഏറ്റവുമധികം സിങ്കപ്പൂരി ല്‍നിന്ന്. ശ്രീലങ്കന്‍ രൂപയും തൊട്ടടുത്തുതന്നെയുണ്ട്. എന്നാല്‍, മൂല്യത്തില്‍ മലേഷ്യന ് റിങ്കിറ്റ് തന്നെയാണ് ഏറെ മുന്നില്‍. ഒരു റിങ്കിറ്റിന് 17 രൂപ മൂല്യം വരുമ്പോള്‍ ശ്രീലങ്ക ന് രൂപക്ക് 50 പൈസപോലും വിലയുണ്ടാകാറില്ല. ഇത്തവണ ഒന്നര കോടിയിലധികം രൂപയുടെ റിങ്കി റ്റ് ഉണ്ടാകും. സിംഗപ്പൂര്‍, യു.എസ് ഡോളറുകളും ഒട്ടും കുറവല്ല. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഏറ്റവുമധികം നോട്ടുകള്‍ യു.എ.ഇയുടേതാണ്.
ഇത്തവണ പോളണ്ടിലെ ഏതാനും നോട്ടുകളും ലഭിച്ചിട്ടുണ്ട്. മലയാളിക്ക് അത്രയേറെ പരിചിതമല്ലാത്ത രാജ്യങ്ങളിലെ നോട്ടുകള്‍പോലും കാണിക്കയായി ലഭിച്ചിട്ടുണ്ട്. മാലാവി എന്ന രാജ്യത്തെ ക്വാച്ച, ഘാനയിലെ സെഡി, ജോര്‍ജിയയിലെ ലാറി തുടങ്ങിയവ ഇത്തവണത്തെ അതിഥികളാണ്. കൂടാതെ സൗത്ത് ആഫ്രിക്കയിലെ റാൻറ്, ഈജിപ്റ്റിലെ പൗണ്ട്, മ്യാന്മറിലെ ക്യാറ്റ്, ഭൂട്ടാനിലെ ങൾട്രം, വിയറ്റ്നാമിലെ ഡോങ്, കൊറിയയിലെ വോണ്‍ എന്നിവയും ഈ സീസണില്‍ അയ്യപ്പന് കാണിക്കയായി.
മലേഷ്യയില്നിന്നെത്തുന്ന ഭക്തരില്‍ അധികവും തമിഴ്നാട്ടുകാരാണ്. ഒരുവര്‍ഷക്കാലം വഞ്ചിയിലിട്ട് വെക്കുന്ന രൂപയെല്ലാം അവര്‍ നേരിട്ടെത്തി അയ്യപ്പന് സമര്‍പ്പിക്കുകയാണ് പതിവ്. നോട്ടുകള്‍ മിക്കതും മഞ്ഞളും ഭസ്മവും പുരണ്ടാണ് കാണപ്പെടാറ്. ഇത്തരത്തില്‍ കാണുന്ന നോട്ടുകള്‍ പലതും ഉപയോഗ യോഗ്യമായിരിക്കില്ല. ഭക്തര്‍ അവരുടെ ആവശ്യങ്ങള്‍ എഴുതിയും നോട്ടുകൾ ഉപയോഗശൂന്യമാകാറുണ്ട്.
ഈ നിലയിൽ സീസണില്‍ ലഭിക്കുന്ന വിദേശ കറന്‍സികളില്‍ 10 ശതമാനത്തോളം രൂപ കീറിയതോ ഉപയോഗിക്കാന്‍ കഴിയാത്തതോ ആണ്. വിദേശ നോട്ടുകള്‍ ധനലക്ഷ്മി ബാങ്ക് മാനേജര്‍ വിജിലന്‍സ് ഉദ്യോഗസ്ഥെൻറ സാന്നിധ്യത്തില്‍ എണ്ണി തിട്ടപ്പെടുത്തി ഏറ്റുവാങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.