സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ് പുനരന്വേഷിക്കുന്നു
text_fieldsതിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് സമഗ്രമായി വീണ്ടും അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനം. സംഭവം നടന്ന് മൂന്നു വർഷം പിന്നിടുമ്പോഴാണ് പെൺകുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വസിച്ച് നടത്തിയ അന്വേഷണം പാളിയെന്ന ക്രൈംബ്രാഞ്ചിെൻറ കണ്ടെത്തൽ. ആ സാഹചര്യത്തിൽ സ്വാമിയുടെ പരാതികൂടി പരിഗണിച്ചുള്ള വിശദമായ അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നിർദേശം.
2017 മേയ് 19നായിരുന്നു സംഭവം. സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോൾ 23കാരിയായ വിദ്യാർഥിനി സ്വയംരക്ഷക്ക് കടുംകൈ ചെയ്തെന്നായിരുന്നു പരാതി. പ്രായപൂർത്തിയാകുന്നതിന് മുമ്പ് സ്വാമി തന്നെ പീഡിപ്പിച്ചുവരുന്നതായി പെൺകുട്ടി പൊലീസിന് മൊഴിയും നൽകി. ഇതിനെതുടർന്ന് ഗംഗേശാനന്ദയെ അറസ്റ്റ് ചെയ്തു. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ഇതിനിടെ, ജനനേന്ദ്രിയം മുറിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഉന്നതർക്കടക്കം പങ്കുണ്ടെന്നും സ്വാമി പരാതി നൽകി. ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും ജനനേന്ദ്രിയം മുറിച്ചത് പെൺകുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിർബന്ധത്താലാണെന്നും പരാതിക്കാരിയും മാതാപിതാക്കളും പോക്സോ കോടതിയിലും ഹൈകോടതിയിലും തിരുത്തിപ്പറഞ്ഞിരുന്നു. ഇതുകൂടാതെ ഗൂഢാലോചന സംശയിക്കുന്ന ഒട്ടേറെ തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തു.
ജനനേന്ദ്രിയം മുറിക്കുന്നതിനെക്കുറിച്ചുള്ള ദൃശ്യങ്ങൾ സംഭവത്തിന് രണ്ടു മാസം മുമ്പ് പെൺകുട്ടി ഇൻറർനെറ്റിൽ കണ്ടതായി മൊബൈൽ ഫോണിെൻറ ഫോറൻസിക് റിപ്പോർട്ടിലുണ്ട്. പെൺകുട്ടിയുടെ കാമുകെൻറയും സുഹൃത്തുക്കളുടെയും പങ്കും പ്രാദേശിക തർക്കങ്ങളെ തുടർന്നുള്ള ഉന്നത ഇടപെടലും അന്വേഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.