സ്വാമി ഗംഗേശാനന്ദ ലൈംഗികമായി അക്രമിച്ചിട്ടില്ലെന്ന് പെണ്കുട്ടി ഹൈകോടതിയില്
text_fieldsകൊച്ചി: സ്വാമി ഗംഗേശാനന്ദ തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും കേസിലുൾപ്പെട്ട പെൺകുട്ടി ഹൈകോടതിയിൽ. പൊലീസിെൻറ നിർബന്ധത്തിനും ഭീഷണിക്കും വഴങ്ങിയാണ് മജിസ്ട്രേറ്റിന് മൊഴി നൽകിയതെന്നും സ്വാമി ഗംഗേശാനന്ദയുടെ ജാമ്യഹരജിയിൽ കക്ഷിചേരാൻ പെൺകുട്ടി നൽകിയ ഹരജിയിൽ പറയുന്നു.
മേയ് 19നാണ് പെൺകുട്ടി സ്വാമിയുടെ ലിംഗേച്ഛദം നടത്തിയ സംഭവമുണ്ടായത്. ഗുരുതര പരിക്കേറ്റ സ്വാമിയെ പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. പീഡനത്തിന് സ്വാമിക്കെതിരെ കേസും രജിസ്റ്റർ ചെയ്തു. പിന്നീട് പൊലീസിനും മജിസ്ട്രേറ്റിനും പെൺകുട്ടി സമാന മൊഴി നൽകുകയും ചെയ്തു. എന്നാൽ, സ്വാമി തന്നെ ഒരിക്കലും പീഡിപ്പിച്ചിട്ടില്ലെന്നും കുട്ടിയെപോലെയാണ് കണ്ടിരുന്നതെന്നുമാണ് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ വിശദീകരിക്കുന്നത്. പൊലീസ് രേഖപ്പെടുത്തിയ പ്രഥമ വിവര സ്റ്റേറ്റ്മെൻറിലെ വിവരങ്ങൾ തെൻറ അറിവിൽപെട്ടതല്ല. അത് താൻ വായിച്ചിട്ടില്ല. ഉള്ളടക്കം വിശദീകരിക്കാതെ പൊലീസ് തെൻറ ഒപ്പിടീക്കുകയായിരുന്നു. പൊലീസ് നിർബന്ധിച്ചതിനാലാണ് മജിസ്ട്രേട്ട് മുമ്പാകെ സ്വാമിക്കെതിരെ മൊഴി നൽകിയത്. മജിസ്ട്രേറ്റിന് മൊഴി നൽകുന്നതുവരെ തെൻറ അമ്മയെ പൊലീസ് അനധികൃതമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയായിരുന്നു.
നിർഭയ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന തന്നെ മാതാപിതാക്കളെയോ സഹോദരനെയോ കാണാൻ അനുവദിച്ചിട്ടില്ല. പൊലീസിെൻറ നിർദേശങ്ങൾ അനുസരിച്ചുനിൽക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. സ്വാമിയുമായി തെൻറ കുടുംബത്തിന് നല്ല ബന്ധമാണുള്ളത്. നിയമപഠനം നടത്താൻ തന്നെ പ്രേരിപ്പിച്ചതും സ്വാമിയാണ്. കുട്ടിയായിരിക്കുേമ്പാഴോ ശേഷമോ ഒരുലൈംഗികാതിക്രമവും തനിക്കുനേരെ സ്വാമി നടത്തിയിട്ടില്ല. ഗംഗേശാനന്ദയുടെ ആരോഗ്യനില സംബന്ധിച്ച് സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. അണുബാധ മൂലം ആരോഗ്യനില വഷളാണെന്നും ചികിത്സക്ക് ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിക്കാരെൻറ വാദം. ആൻറിബയോട്ടിക്കുകൾ ഫലിക്കുന്നില്ലെന്നും അണുബാധ വയറ്റിലേക്ക് ബാധിച്ചാൽ ജീവൻ അപകടത്തിലാകുമെന്നും ഹരജിക്കാരെൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളജ് ആശുപത്രിയിൽ എല്ലാ തരത്തിലുമുള്ള ചികിത്സയും സ്വാമിക്ക് നൽകാമെന്ന് സർക്കാർ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.