ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു
text_fieldsകൊച്ചി: ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസ്സായിരുന്നു. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നാണ് അന്ത്യം.
ദീര്‍ഘനാള്‍ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് അദ്ദേഹത്തെ സമാധിയിരുത്തും. രണ്ട് വര്‍ഷത്തോളമായി ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സ്വാമി പ്രകാശാനനന്ദ.
1922 ഡിസംബറിലാണ് ജനനം. 23 മത്തെ വയസ്സിലാണ് അദ്ദേഹം സന്യാസ ദീക്ഷ സ്വീകരിച്ചത്. വേദപണ്ഡിതനായിരുന്നു. 1977ൽ ശിവഗിരി ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായും 2006 മുതൽ പത്തുവർഷം ട്രസ്റ്റ് പ്രസിഡന്‍റായും പ്രവർത്തിച്ചു.
സ്വാമി പ്രകാശാനന്ദയെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ജീവനു ഭീഷണിയുണ്ടെന്നും ആരോപിച്ച് ഹൈകോടതിയില്‍ ഹരജി നൽകിയിരുന്നു. അടുത്ത അനുയായികളില്‍ ഒരാളായ തിരുവനന്തപുരം സ്വദേശി എം. വിജേന്ദ്രകുമാര്‍ ആണ് ഹരജി നൽകിയത്. അദ്ദേഹത്തെ കാണാന്‍ അനുവദിക്കില്ലെന്നായിരുന്നു ആരോപണം. ഇത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.