ഇസ്ലാമിനെ കുറിച്ച് തുറന്ന ചര്‍ച്ചകള്‍ അനിവാര്യം -സ്വാമി സന്ദീപാനന്ദഗിരി
text_fieldsകോഴിക്കോട്: ഇസ്ലാമിനെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ലോകത്തിനു മുന്നിലെത്തിക്കാന്‍ തുറന്ന ചര്‍ച്ചകള്‍ അനിവാര്യമാണെന്ന് സ്വാമി സന്ദീപാനന്ദഗിരി. ഖാദി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തെക്കുറിച്ച് എല്ലവാർക്കും മനസിലാക്കി കൊടുക്കുന്ന സമഗ്ര ചർച്ചകളാണ് നടക്കേണ്ടതെന്നും സന്ദീപാനന്ദഗിരി വ്യക്തമാക്കി.
കേരളത്തിലും ഇന്ത്യയിലും ഇത്തരം തുറന്ന ചർച്ചകളുെട പ്രധാന്യം വർധിക്കുകയാണ്. എല്ലാ മതക്കാരും ഒരുമിച്ചിരിക്കുന്ന വേദികൾ ഇല്ലാതാവുന്നത് ഭയത്തോടെ മാത്രമേ കണാനാവു. മതസൗഹാർദത്തിന് കോഴിക്കോട് വലിയൊരു മാതൃകയാണ്. മതം കൊണ്ട് വിഭജിക്കാത്ത ഇടപഴകലുകളും ബന്ധങ്ങളുമാണ് കോഴിക്കോടിെൻറ ചരിത്രത്തെ ലോകത്തിന് മുമ്പില്‍ തുറന്നു കാണിക്കുന്നത്. കോഴിക്കോട്ടെ ഖാദിയും സാമൂതിരിയുമെല്ലാം ഇവിടുത്തെ മത സൗഹാര്‍ദ്ദത്തെയാണ് തുറന്നു കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോട്ടല്‍ പാരമൗണ്ട് ടവറില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിച്ചു. ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തെ മികവിനുള്ള പുരസ്കാരം പി.കെ അബ്ദുല്ലക്കോയ ഏറ്റുവാങ്ങി. ഖാദിയുടെ പൈതൃകവും പാരമ്പര്യവും പിന്തുടരുകയാണ് ഫൗണ്ടേഷനെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.