സ്വാമി വിവേകാനന്ദനുണ്ടെങ്കിൽ അദ്ദേഹവും കരിഒായിൽ ആക്രമണത്തിന് ഇരയായേനെയെന്ന് ശശി തരൂർ
text_fieldsതിരുവനന്തപുരം: സാമൂഹിക പരിഷ്കർത്താവും മനുഷ്യസ്നേഹിയുമായ സ്വാമി വിവേകാനന്ദൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ആക്രമണത്തിന് ഇരയാകുമായിരുന്നുവെന്ന് കോൺഗ്രസ് എം.പി ശശി തരൂർ.
‘‘ഇന്നത്തെ ഇന്ത്യയിലാണ് സ്വാമി വിവേകാനന്ദൻ ഉണ്ടായിരുന്നതെങ്കിൽ അദ്ദേഹവും സ്വാമി അഗ്നിവേശിനെ പോലെ സംഘപരിവാർ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടാകും. ജനങ്ങളെ ബഹുമാനിക്കണമെന്ന് പറയാറുള്ള അദ്ദേഹത്തിെൻറ മുഖത്ത് അവർ കരിഒായിൽ ഒഴിക്കുകയും തെരുവിലൂടെ വലിച്ചിഴക്കുകയും ചെയ്യും. മനുഷ്യത്വത്തിനാണ് പ്രധാന്യമെന്നാണ് വിവേകാനന്ദൻ പറഞ്ഞിരുന്നത്’’- ശശി തരൂർ പറഞ്ഞു.
ബി.ജെ.പിക്ക് സവർക്കറുടെ ഹിന്ദുത്വമാണ്, വിവേകാനന്ദെൻറയല്ല. നാലുവർഷത്തിനിടെ 489 വിദ്വേഷ അക്രമങ്ങളിൽ ഇരകളായത് 2670ഓളം പേരാണ്. ഇവരിൽ ഭൂരിഭാഗവും മുസ്ലിംകളും ദലിതുകളുമാണെന്നും അദ്ദേഹം പറഞ്ഞു.
രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് െഡവലപ്മെൻറ് സ്റ്റഡീസ് സംഘടിപ്പിച്ച പരിപാടിയിൽ സ്വാമി അഗ്നിവേശിനെതിരായ സംഘപരിവാർ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.