കോഴിക്കോട് സാന്ത്വന സ്പര്‍ശം അദാലത്ത്: കോവിഡ് നിയന്ത്രണം തകിടംമറിഞ്ഞു
text_fieldsകോഴിക്കോട്: പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും ഉടൻ പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ടാഗോർ ഹാളിൽ സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം അദാലത്തിൽ കോവിഡ് നിയന്ത്രണം തകിടംമറിഞ്ഞു. കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലുള്ളവരുടെ പരാതികൾ പരിഗണിച്ച് വ്യാഴാഴ്ച സംഘടിപ്പിച്ച അദാലത്തിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്, കെ.ടി. ജലീൽ എന്നിവർ പങ്കെടുത്ത അദാലത്തിൽ മുൻകൂട്ടി സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നുെവങ്കിലും ആളുകളുടെ ബാഹുല്യമാണ് നിയന്ത്രണങ്ങളെെയല്ലാം അസ്ഥാനത്താക്കിയത്.
ടഗോർ ഹാൾ വളപ്പിലേക്ക് കടക്കുേമ്പാൾ തന്നെ ആളുകളെ ശരീരോഷ്മാവ് പരിശോധിച്ച് സാനിറ്റെസർ നൽകിയിരുന്നു. വേദിയുടെ സമീപം പരാതിക്കാരെത്തുമ്പോൾ തന്നെ ടോക്കൺ നൽകുന്നതിനുള്ള സംവിധാനം, പരാതിക്കാരെ സ്വീകരിക്കാൻ പ്രത്യേകം കൗണ്ടറുകൾ എന്നിവയും സജ്ജമാക്കി.
അംഗപരിമിതർ, അസുഖബാധിതർ എന്നിവർക്കായി വേദിയുടെ താഴെ പരാതി നൽകുന്നതിനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തി. എന്നാൽ, ആളുകൾ കൗണ്ടറിൽ വരിനിൽക്കവേയാണ് സാമൂഹിക അകലം പാലിക്കാൻ കഴിയാഞ്ഞത്. ഇതോടെ പലഭാഗത്തും വൻ ആൾക്കൂട്ടം രൂപപ്പെട്ടു. പൊലീസും ആരോഗ്യ പ്രവർത്തകരും ഏറെ പ്രയാസപ്പെട്ടാണ് പലരെയും വിലക്കിയത്.
ഓണ്‍ലൈനായോ അക്ഷയ കേന്ദ്രം വഴിയോ അപേക്ഷ നല്കാന് കഴിയാത്തവര്‍ക്കായി, അദാലത്ത് വേദിയില്‍ അപേക്ഷ നല്കാന് അവസരമുണ്ടായിരുന്നുവെങ്കിലും ഇവിടെയും വൻതിരക്കാണ് അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.