സ്വാന്തന സ്പർശം അദാലത്; അപേക്ഷയുമായെത്തിയ വായോധികയുടെ പഴ്സ് മോഷണം പോയി
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പിൽ നടന്ന അദാലത്തിൽ ഭർത്താവിെൻറ ചികിത്സ സഹായത്തിനായി അപേക്ഷയുമായെത്തിയ വായോധികയുടെ പഴ്സ് മോഷണം പോയതായി പരാതി. ചെമ്പേരി കംബ്ലാരി സ്വദേശിനി ചേമ്പ്രോട്ട് പുത്തൻ പുരയിൽ മാധവിയാണ് മൊബൈൽ ഫോണും പണവും രേഖകളും അടങ്ങുന്ന പഴ്സ് മോഷണം പോയതായി പരാതി നൽകിയത്. നിടിേയങ്ങ വില്ലേജിൽ കംബ്ലാരി കോളനിയിൽ താമസിക്കുന്ന കിടപ്പുരോഗിയായ ഭർത്താവിെൻറ ചികിത്സക്ക് സഹായം തേടിയാണ് മാധവി എത്തിയത്.
മൂന്നു വർഷത്തോളമായി ഭർത്താവ് ഗോപി കിടപ്പിലാണ്. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. മാധവിയുടെ ഒരുകൈ വീണ് പരിക്കേറ്റ നിലയിലുമാണ്. കടം വാങ്ങിയ 3500 രൂപയുമായാണ് സർക്കാറിെൻറ സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിൽ എത്തിയത്. ക്യൂവിലെ തിരക്കിനിടയിലാണ് പഴ്സ് നഷ്ടപ്പെട്ടത്.
പരാതി പരിഹരിക്കുന്നതിനായി ആരോഗ്യ മന്ത്രിയുടെ മുമ്പാകെ എത്തിയപ്പോൾ ഫോണും പണവും അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ട കാര്യവും മാധവി പറഞ്ഞു.
ഉദ്യോഗസ്ഥർ ചേർന്ന് ഓട്ടോ ഡ്രൈവറെ വിളിച്ചറിയിച്ചാണ് മാധവിയെ നാട്ടിലെത്തിച്ചത്. കൂടാതെ വഴിച്ചെലവിനായി ഉദ്യോഗസ്ഥർ പണവും നൽകി. നഷ്ടപ്പെട്ട രേഖകൾ തിരിച്ചുകിട്ടാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഭർത്താവിെൻറ ചികിത്സക്കായി അദാലത്തിൽ 25,000 രൂപ മന്ത്രി അനുവദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.